നിസാര വഴക്ക്, ആറാം ക്ലാസുകാരൻ എട്ടാം ക്ലാസുകാരന്‍റെ മൂക്കിനിടിച്ച് വീഴ്ത്തി, ദാരുണാന്ത്യം; വിദ്യാർത്ഥി പിടിയിൽ

Published : Feb 25, 2024, 11:33 AM IST
നിസാര വഴക്ക്, ആറാം ക്ലാസുകാരൻ എട്ടാം ക്ലാസുകാരന്‍റെ മൂക്കിനിടിച്ച് വീഴ്ത്തി, ദാരുണാന്ത്യം; വിദ്യാർത്ഥി പിടിയിൽ

Synopsis

സ്കൂളിന് പുറത്ത് വെച്ചായിരുന്നു വഴക്ക്. തർക്കത്തിനിടെ അറാം ക്ലാസുകാരൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു.

ദില്ലി: ദില്ലിയിൽ ആറാം ക്ലാസുകാരന്‍റെ ഇടിയേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം. സംഭവത്തിൽ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ ആറാം ക്ലാസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ഈസ്റ്റ് ദില്ലിയിലെ ന്യൂ ഉസ്മാൻപുരിയിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 14 വയസുകാരനായ സഹപാഠിയെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് ആറാം ക്ലാസുകാരനെ പിടികൂടിയയത്.

നിസാര കാര്യത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. സ്കൂളിന് പുറത്ത് വെച്ചായിരുന്നു വഴക്ക്. തർക്കത്തിനിടെ അറാം ക്ലാസുകാരൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. മർദ്ദനമേറ്റ് എട്ടാം ക്ലാസുകാരന്‍റെ തലയ്ക്കും മുഖത്തും കൈകളിലും പരിക്കേറ്റിരുന്നു. ഇടിയേറ്റ് മൂക്കിൽ നിന്നും അമിതമായി ചോര വാർന്ന് ബോധം പോയ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ചോരയിൽ കുളിച്ച് ബോധം പോയ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 12 വയസുകാരനായ കുട്ടിയെ പിടികൂടുന്നത്. മരണപ്പെട്ട വിദ്യാർത്ഥി  ബ്രഹ്മപുരിയിലെ സ്ട്രീറ്റ് നമ്പർ 2 ൽ ആണ് താമസിക്കുന്നത്.  സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ്  വിദ്യാർത്ഥികൾ തമ്മിൽ വഴക്കുണ്ടായതെന്ന് പൊലീസ് പറഞ്ഞു. 

Read More : ട്രെയിൻ വരാൻ മിനിറ്റുകൾ, ആര്യങ്കാവ് റെയിൽവേ പാളത്തിലേക്ക് ലോറി മറിഞ്ഞു; 3 കഷ്ണങ്ങളായി, ഡ്രൈവർക്ക് ദാരുണാന്ത്യം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി