ഭീമ കൊറഗാവ് കേസ്; ദില്ലി ഹിന്ദു കോളേജിലെ മലയാളി അധ്യാപകന് എൻഐഎ നോട്ടീസ്‌

Published : Aug 14, 2020, 09:46 AM IST
ഭീമ കൊറഗാവ് കേസ്;  ദില്ലി ഹിന്ദു കോളേജിലെ മലയാളി അധ്യാപകന് എൻഐഎ നോട്ടീസ്‌

Synopsis

നേരത്തെ ദില്ലി സർവ്വകലാശാലയിലെ അധ്യാപകനും മലയാളിയുമായ ഹനി ബാബുവിനെ സമാന കേസിൽ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

ദില്ലി: ദില്ലി ഹിന്ദു കോളേജിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകനും മലയാളിയുമായ പ്രൊഫ. പി.കെ വിജയന് എൻഐഎ നോട്ടീസ്‌. ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ലോധി റോഡിലെ എൻഐഎ ആസ്ഥാനത്ത് രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. 

നേരത്തെ ദില്ലി സർവ്വകലാശാലയിലെ അധ്യാപകനും മലയാളിയുമായ ഹനി ബാബുവിനെ സമാന കേസിൽ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. പ്രൊഫ വിജയനെതിരായ നീക്കത്തിന് പിന്നിൽ സംഘപരിവാർ ശക്തികളാണന്നും, ശബ്ദിക്കുന്നവരുടെ വായടപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രൊഫ.വിജയൻറ ഭാര്യയും അധ്യാപികയുമായ കരൺ ഗബ്രിയേൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അൺസങ് ഹീറോ', കേരളത്തിന് അഭിമാനമായി ദേവകി അമ്മ, തപസ്വനത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ സംഭാവനകൾക്ക് പത്മശ്രീ പുരസ്കാരം
എട്ടാം ശമ്പള കമ്മീഷന് മുമ്പേ ഈ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൂടും! അനുമതി നൽകി കേന്ദ്രസ‍ര്‍ക്കാര്‍