
ദില്ലി: ചികിത്സാ ചെലവ് താങ്ങാനാകാത്തതിനാൽ ഹോട്ടലിൽ മുറിയെടുത്ത് ഓക്സിജൻ സിലിണ്ടറിൽ നിന്ന് അമിതമായി ഓക്സിജൻ ശ്വസിച്ച് യുവാവ് ആത്മഹത്യ ചെയ്തായി പൊലീസ്. 24കാരനായ നിതേഷ് എന്ന യുവാവിന്റെ മൃതദേഹമാണ് ഹോട്ടലിൽ നിന്ന് കണ്ടെത്തിയത്. രോഗിയായ യുവാവ്, ചികിത്സാ ചെലവിൽ ആശങ്കപ്പെട്ടിരുന്നെന്നും ഇതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമായി എഴുതിവെച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച നോർത്ത് ദില്ലയിലെ ആദർശ് നഗറിൽ ഹോട്ടൽ മുറിയെടുത്ത നിതേഷ് ബാഗുമായാണ് മുറിയിലേക്ക് പോയത്. ഓക്സിജൻ സിലിണ്ടറും ട്യൂബുമായിരുന്നു ബാഗിൽ. പ്ലാസ്റ്റിക് കവറുകൊണ്ട് മുഖം മറച്ച നിലയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിൽ നിന്ന് ഒരു ചെറിയ ഓക്സിജൻ സിലിണ്ടറുമായി ബന്ധിപ്പിച്ച ട്യൂബ് കണ്ടെടുത്തു. അമിതമായി ഓക്സിജൻ എടുക്കുമ്പോൾ ഹൃദയമിടിപ്പ് മന്ദഗതിയിലാക്കി അപകടകരമാംവിധം താഴ്ന്ന നിലയിലായി മരണ കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ നിതേഷ് തന്റെ ദീർഘനാളത്തെ അസുഖം വിഷമിക്കുന്നുണ്ടെന്നും ചികിത്സാ ചെലവ് താങ്ങാനാകുന്നില്ലെന്നും സൂചിപ്പിച്ചിരുന്നു. തന്റെ ചികിത്സക്കായി മാതാപിതാക്കൾ കൂടുതൽ പണം ചെലവഴിക്കാൻ ആഗ്രഹിക്കാത്തതിനാൽ ജീവിതം അവസാനിപ്പിക്കാൻ വേദനയില്ലാത്ത മാർഗത്തിനായി ഓൺലൈനിൽ തിരഞ്ഞു. അങ്ങനെയാണ് ഓക്സിജൻ സിലിണ്ടർ രീതി ഇയാൾ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. ഫോൺ പരിശോധിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ യുവാവ് കണ്ടതായി പൊലീസ് അറിയിച്ചു.
വാക്കുതർക്കം; സുഹൃത്ത് തള്ളിയിട്ട യുവാവ് മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam