
മുംബൈ: മുംബൈയിൽ ലിഫ്റ്റിൽ മൂത്രമൊഴിച്ച് യുവാവ്. മുംബൈയിലെ വിരാർ വെസ്റ്റിലുള്ള സിഡി ഗുരുദേവ് ബിൽഡിംഗിലാണ് സംഭവം ഉണ്ടായത്. കെട്ടിടത്തിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റാണ് ഇയാൾ. ഇയാൾക്കെതിരെ പൊലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളിലൂടെയാണ് ഫ്ലാറ്റിലെ താമസക്കാരടക്കമുള്ളവർ സംഭവമറിഞ്ഞത്.
ഡെലിവറി ഏജന്റ് ഇടതുകൈയിൽ ഒരു പാഴ്സൽ പിടിച്ച് ലിഫ്റ്റിനുള്ളിൽ നിൽക്കുന്നത് സി സി ടി വി ദൃശ്യങ്ങളിൽ കാണാം. അതേ സമയം ബാക്ക് ക്യാമറയിൽ കാണാതിരിക്കാനായി ഇയാൾ പുറം തിരിഞ്ഞു നിന്ന് പാന്റ്സിനന്റെ സിബ് അഴിക്കുന്നതും മറ്റും കാണാം. ഇതിനു ശേഷം അയാൾ ലിഫ്റ്റിന്റെ മുൻ വശം തിരിഞ്ഞു നിന്ന് മൂത്രമൊഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ലിഫ്റ്റിൽ വന്ന മറ്റൊരു അപാകതയുമായി ബന്ധപ്പെട്ട് താമസക്കാർ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം വെളിച്ചത്തു വന്നത്. സംഭവത്തിന് ശേഷം താമസക്കാർ ബ്ലിങ്കിറ്റ് ഓഫീസിൽ റിപ്പോർട്ട് തെയ്തു. തുടർന്ന് ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. കെട്ടിടം അധികൃതർ വിരാർ വെസ്റ്റിലെ ബൊളിഞ്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.