
ദില്ലി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‍ലിയെ അനുസ്മരിച്ച് എംപി ശശി തരൂര്‍. രാഷ്ട്രീയപരമായി വ്യത്യസ്ത ചിന്തകള്‍ ഉണ്ടായിരുന്നെങ്കിലും പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ച സുഹൃത്തായിരുന്നു അരുണ്‍ ജെയ്‍റ്റ്‍ലിയെന്ന് തരൂര്‍ പറഞ്ഞു.
'സുഹൃത്തും ദില്ലി സര്‍വ്വകലാശാലയില്‍ സീനിയറും ആയിരുന്ന അരുണ്‍ ജെയ്‍റ്റ്‍ലിയുടെ മരണത്തില്‍ അതീവ ദുഖിതനാണ്. ഞങ്ങള്‍ ആദ്യം കണ്ടുമുട്ടുമ്പോള്‍ അദ്ദേഹം ഡി യു എസ് യു വില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഞാന്‍ സെന്‍റ് സ്റ്റീഫന്‍സ് കോളേജ് യൂണിയന്‍ പ്രസിഡന്‍റും. രാഷ്ട്രീയപരമായി വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരസ്പര ബഹുമാനം ആസ്വദിച്ചവരായിരുന്നു ഞങ്ങള്‍. അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള ബജറ്റില്‍ ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വേര്‍പാട് ഇന്ത്യക്ക് തീരാനഷ്ടമാണ്'- തരൂര്‍ പറഞ്ഞു.
ദില്ലി എയിംസില്‍ വച്ചായിരുന്നു 66-കാരനായ അരുണ്‍ ജെയ്റ്റ്‍ലിയുടെ അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam