'ധനുഷ് വിജയ്ക്ക് എതിരാളിയല്ല'; ഡിഎംകെക്കും എഐഎഡിഎംകെക്കും നേരിടാനാകുന്നില്ലെന്ന് ധനമന്ത്രി മരിയ വിത്സൻ

Published : Oct 23, 2026, 06:32 PM IST
Vijay Dhanush

Synopsis

നടൻ ധനുഷ് തമിഴ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായുള്ള സൂചനകൾ ശക്തമാകുന്നു. എന്നാൽ ധനുഷ് വിജയ്ക്ക് എതിരാളിയല്ലെന്നും ഡിഎംകെക്കും എഐഎഡിഎംകെക്കും പോലും വിജയ്‍യെ നേരിടാനാകില്ലെന്നും ടിവികെ വ്യക്തമാക്കി.

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുന്ന നടൻ ധനുഷിനെ തള്ളി ടിവികെ. ധനുഷ് വിജയ്ക്ക് എതിരാളിയല്ലെന്ന് ധനമന്ത്രി മരിയ വിത്സൻ പറഞ്ഞു. ഡിഎംകെക്ക് അണ്ണാഡിഎംകെക്കും വിജയ്‍യെ നേരിടാനാകുന്നില്ലെന്നും തമിഴ് ജനത വിജയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ധനുഷ് വഴിത്തിരിവുണ്ടാക്കും എന്ന് ചിലർ കണക്കുകൂട്ടുന്നു. അവർ നിരാശരാകും. ധനുഷിനെ അടുത്തറിയാം. അദ്ദേഹം ഒരു തീരുമാനം എടുത്തിട്ടുണ്ട്. അത് നല്ലതാണോ എന്ന് കാലം തെളിയിക്കുമെന്നും മന്ത്രി പറഞ്ഞു. ധനുഷിന്റെ ദില്ലി സന്ദർശനം വാർത്തയായതിനു പിന്നാലെയാണ് പ്രതികരണം.

രാഷ്ട്രീയ പ്രവേശന സൂചനകളുമായി നടൻ ധനുഷ് രം​ഗത്തെത്തിയിരുന്നു. പ്രാദേശികമായി ക്ഷേമപ്രവർത്തനങ്ങളിൽ സജീവം ആകണമെന്നും ആളുകളുടെ ആവശ്യം മനസിലാക്കി ഇടപെടണമെന്നുമുള്ള രക്തദാന ക്യാംപിൽ ധനുഷിന്റെ പ്രസംഗം ചർച്ചയായി. ചുറ്റുമുള്ള കുടുംബങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കണം ആൾക്കൂട്ടം മാത്രമാകാതെ ഉത്തരവാദിത്തവും ഏറ്റെടുക്കണം എന്നും താരം ആരാധകർക്ക് നിർദേശം നൽകിയിട്ടുള്ളത്.

ആരാധകരോട് വെറുമൊരു സിനിമാ ആഘോഷങ്ങൾക്കപ്പുറം ജനസേവനത്തിലേക്കും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലേക്കും ശ്രദ്ധ തിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് താരം നടത്തിയ പ്രസംഗമാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബീഫ് കഴിച്ചതിൽ പരിഹാസം; ദളിത്‌ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് സഹപാഠികൾ അറസ്റ്റിൽ
ദില്ലി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായി ഐസ നേതാവ് നേഹ ബോറ നൽകിയ ഹർജി തള്ളി കോടതി