രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രിയുടെ പരാമർശം; സജീവമാക്കി ബിജെപി, രാഹുലിന് കവചമൊരുക്കി ശശി തരൂര്‍

Published : Oct 23, 2026, 06:21 PM IST
rahul modi

Synopsis

ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധങ്ങൾ ശക്തമാകാനിരിക്കെ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി രംഗത്ത്. രാഹുൽ ഗാന്ധിയെ പരാജയപ്പെട്ട ഉൽപ്പന്നമെന്ന് പ്രധാനമന്ത്രിയും ബിജെപി നേതാക്കളും പരിഹസിച്ചപ്പോൾ ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിരോധവുമായി എത്തി.

ദില്ലി: പ്രതിഷേധങ്ങള്‍ വീണ്ടും സജീവമാക്കാന്‍ ഇന്ത്യാ സഖ്യം നീങ്ങുന്നതിനിടെ രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാജയപ്പെട്ട ഉത്പന്നം പരാമര്‍ശം സജീവമാക്കി ബിജെപി. പരാജയപ്പെട്ട ഉത്പന്നം മാത്രമല്ല മാനസികമായി അസ്ഥിരതയുള്ളയാള്‍ കൂടിയാണ് രാഹുല്‍ ഗാന്ധിയെന്നും, രാജ്യത്തെ മുഴുവന്‍ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നതെന്നും ബിജെപി വക്താവ് സുധാംശു ത്രിവേദി എംപി ആരോപിച്ചു. പ്രതിഷേധത്തിന്‍റെ മുഖമായ രാഹുല്‍ ഗാന്ധിയുടെ ആവേശം തല്ലിക്കെടുത്താനുള്ള ബിജെപി തന്ത്രമാണെന്ന്, രാഹുലിന് കവചമൊരുക്കി ശശി തരൂര്‍ എംപി പ്രതികരിച്ചു.

ഇന്ത്യാ സഖ്യം വീണ്ടും പ്രതിഷേധത്തിലേക്ക് നീങ്ങുമ്പോഴാണ് മുന്‍ നിരയിലുള്ള രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വിമര്‍ശനവും പരിഹാസവും ശക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിയെ ലോഞ്ച് ചെയ്യാന്‍ കോണ്‍ഗ്രസ് പല തവണ, പലവിധത്തില്‍ ശ്രമിച്ചിട്ടും നടക്കുന്നില്ലെന്നും, പരാജയപ്പെട്ട ഉത്പന്നമാണെന്ന് പാര്‍ട്ടി തിരിച്ചറിയുന്നില്ലെന്നും, സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് പോലും ഇത്രയും പരാജയ ലോഞ്ചുകള്‍ ഉണ്ടാകില്ലെന്നുമാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ പരിഹാസം ഏറ്റെടുത്ത ബിജെപി നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്താ സമ്മേളനങ്ങളിലൂടെയും ആക്രമണം തുടര്‍ന്നു. രാഹുല്‍ഗാന്ധി നേതൃതലത്തിലെത്തിയത് മുതലുള്ള പാളിച്ചകളും, പാര്‍ട്ടി നേരിട്ട പരാജയങ്ങളും എണ്ണമിട്ടുമായിരുന്നു ബിജെപിയുടെ ഔദ്യോഗിക വാര്‍ത്താ സമ്മേളനം നടത്തിയ സുധാംശു ത്രിവേദി എംപിയുടെ കടന്നാക്രമണം. വിദേശത്ത് പോയി രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ശക്തികളുമായി ചര്‍ച്ച നടത്തി നവംബര്‍ ഒന്നിലെ റാലി മുതല്‍ അരാജകത്വം പടര്‍ത്താനാണ് അടുത്ത നീക്കമെന്നും സുധാംശു ത്രിവേദി എംപി ആരോപിച്ചു.

പതിവില്ലാതെ രാഹുല്‍ ഗാന്ധിയെ ശശി തരൂര്‍ പ്രതിരോധിച്ചു. കഴിഞ്ഞ കുറച്ച് കാലമായി രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരില്‍ ആവേശം ജ്വലിപ്പിക്കുന്നുണ്ട്. അത് മനസിലാക്കിയ ബിജെപിയുടെ വെപ്രാളമാണെന്നും പ്രധാനമന്ത്രി ആരോപണം ഉന്നയിച്ച സ്വകാര്യ മാധ്യമത്തിന്‍റെ അതേ വേദിയില്‍ തിരിച്ചടിച്ചു.കോണ്‍ഗ്രസെന്ന് കേള്‍ക്കുമ്പോഴേ മോദിക്ക് ഇപ്പോള്‍ വിറളിയാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര എംപിയും തിരിച്ചടിച്ചു. നവംബര്‍ ഒന്നിലെ റാലി മുതല്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇന്ത്യാ സഖ്യം തയ്യാറെടുക്കുമ്പോള്‍, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അരാജകത്വം പടര്‍ത്തുമെന്ന പ്രചാരണം ശക്തമാക്കി ജനവികാരം തിരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജമ്മു കശ്മീരിൽ ആദ്യത്തെ ഓഫീസ് തുറന്ന് ആർഎസ്എസിന്റെ തൊഴിലാളിസംഘടനയായ ബിഎംഎസ്
ബീഫ് കഴിച്ചതിൽ പരിഹാസം; ദളിത്‌ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് സഹപാഠികൾ അറസ്റ്റിൽ