മോദിയുടെ സ്യൂട്ട് ലേലത്തില്‍ വാങ്ങിയ വജ്ര വ്യാപാരിയുടെ ഒരു കോടി രൂപ തട്ടിയെടുത്ത് സഹോദരങ്ങള്‍ മുങ്ങി

By Web TeamFirst Published Apr 26, 2019, 10:24 PM IST
Highlights

വജ്ര വ്യാപാരിയായ ലാല്‍ജിഭായ് പട്ടേലിന്‍റെ ധര്‍മ്മാനന്ദന്‍ ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും ഒരു കോടി രൂപ വില വരുന്ന 15,00 കാരറ്റ് വജ്രമാണ് സഹോദരന്മാര്‍ ചേര്‍ന്ന് വാങ്ങിയത്.

സൂററ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്യൂട്ട് ലേലത്തില്‍ വാങ്ങിയ വജ്ര വ്യാപാരിയുടെ ഒരു കോടി രൂപ സഹോദരങ്ങളായ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിയെടുത്തു. സൂററ്റിലെ വജ്ര വ്യാപാരിയുടെ പക്കല്‍ നിന്നുമാണ് സഹോദരങ്ങള്‍ ഒരു കോടി രൂപ തട്ടിയെടുത്തത്. 

വജ്ര വ്യാപാരിയായ ലാല്‍ജിഭായ് പട്ടേലിന്‍റെ ധര്‍മ്മാനന്ദന്‍ ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും ഒരു കോടി രൂപ വില വരുന്ന 15,00 കാരറ്റ് വജ്രമാണ് സഹോദരന്മാര്‍ ചേര്‍ന്ന് വാങ്ങിയത്. 2018-ല്‍  വാങ്ങിയ വജ്രത്തിന്‍റെ പണം ഇവര്‍ ഇതുവരെ നല്‍കിയിട്ടില്ല. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ വ്യാപാരി പൊലീസില്‍ പരാതി നല്‍കി. വ്യാപാരിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ 120 ദിവസത്തിനുള്ളില്‍ പണം നല്‍കാമെന്ന് പ്രതികള്‍ സമ്മതിച്ചു. 

2015-ലാണ് നരേന്ദ്ര മോദിയുടെ സ്യൂട്ട് ലാല്‍ജിഭായ് പട്ടേല്‍  4.31 കോടി രൂപയ്ക്ക് ലേലത്തില്‍ വാങ്ങിയത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വില്‍ക്കപ്പെടുന്ന സ്യൂട്ട് എന്ന നിലയില്‍ ഈ ലേലം ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരുന്നു. 

click me!