
ദില്ലി: ജന്തർ മന്തറിലെ സമരക്കാർക്ക് നേരെയുള്ള നടപടിയിൽ ദില്ലി പൊലീസിനെതിരെ ഇടത് വിദ്യാർഥി സംഘടനയായ ഐസ. ടി.ജി. മോഹൻദാസിൻ്റെ പരാമർശം കേട്ടാണോ പൊലീസ് സ്ത്രീകൾക്ക് എതിരെ അതിക്രമം നടത്തിയതെന്ന് തോന്നുന്നുവെന്ന് ഐസ അധ്യക്ഷ നേഹ ബോറ പറഞ്ഞു. സ്ത്രീകളായ പ്രതിഷേധക്കാരുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം പിടിച്ച് പൊലീസ് ആക്രമിച്ചു. ബിഹാറിൽ എകെ- 47 കൊണ്ട് വെടിയേറ്റവരുടെ നില അതീവ ഗുരുതരമാണ്. ഒരാൾക്ക് കൈ ഇനി ഉപയോഗിക്കാൻ ആവില്ലെന്നും 30ന് ബിഹാറിൽ പ്രതിഷേധം സംഘടിപ്പിക്കും. എല്ലാവരെയും വിട്ടയക്കും വരെ സമരം അവസാനിക്കിെന്നും നേഹ ബോറ മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam