
ദില്ലി: കേന്ദ്രമന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയുമടക്കം ഫോണ്‍ കോളുകള്‍ ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ''രാജ്യം എന്തുതരം ആള്‍ക്കാരാണ് ഭരിക്കുന്നതെന്ന് ജുഡീഷ്യറി മനസ്സിലാക്കണം. സുബ്രഹ്മണ്യന്‍ സ്വാമി, ആരാണ് പെഗാസസ് ഉപയോഗിക്കുന്നതെന്ന് നിങ്ങള്‍ വെളിപ്പെടുത്തണം. ആരെയാണ് ചാരപ്രവര്‍ത്തനം നടത്തുന്നതെന്നും പറയണം. നിങ്ങള്‍ അവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടാലും ഞാന്‍ അത്ഭുതപ്പെടുകയില്ല''-ദിഗ് വിജയ് സിങ് ആദ്യത്തെ ട്വീറ്റില്‍ പറഞ്ഞു.
''മോദി-ഷാമാരുടെ സമ്മര്‍ദ്ദം ബാധിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. രാജ്യത്തെ ജുഡീഷ്യറിയിലടക്കമുള്ള പ്രമുഖരുടെ മേല്‍ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് പാര്‍ലമെന്റില്‍ ആദ്യമായി ഉന്നയിച്ച വ്യക്തി ഞാനാണ്. ഭീമ കൊറേഗാവ് കേസിലെ ആരോപിതര്‍ പെഗാസസിന്റെ ഇരകളാണ്''- ദിഗ് വിജയ് സിങ് മറ്റൊരു ട്വീറ്റില്‍ ആരോപിച്ചു.
ഞായറാഴ്ചയാണ് സുബ്രഹ്മണ്യന്‍ സ്വാമി പെഗാസസിനെതിരെ ട്വീറ്റ് ചെയ്തത്. അന്താരാഷ്ട്ര മാധ്യമങ്ങളായ വാഷിംങ്ടണ്‍ പോസ്റ്റ്, ലണ്ടന്‍ ഗാര്‍ഡിയന്‍ എന്നിവര്‍ വാര്‍ത്ത പുറത്തുവിടുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. പെഗാസസിനെ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ, രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തുന്നുവെന്നാണ് സുബ്രഹ്മണ്യ സ്വാമിയുടെ ട്വീറ്റില്‍ ആരോപിച്ചിത്. പെഗാസസ് ചാര സോഫ്‌റ്റ്വെയര്‍ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. കേന്ദ്രമന്ത്രിമാര്‍ അടക്കം ഈ ലിസ്റ്റില്‍ ഉണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam