
ദില്ലി: ഡിജിറ്റൽ അറസ്റ്റിലൂടെ യുവതിയിൽ നിന്ന് പണം തട്ടിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ തന്റെ 84 ലക്ഷം രൂപ സംഘം തട്ടിയെടുത്തതായി യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. യുവതി പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നതെന്ന് സൈബർ ക്രൈം പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ഇൻസ്പെക്ടർ രഞ്ജിത് സിംഗ് പറഞ്ഞു.
രാം സിംഗ്, അക്ഷയ് കുമാർ, നരേന്ദ്ര സിംഗ് ചൗഹാൻ എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അക്ഷയ് കുമാർ ബാങ്ക് ജീവനക്കാരനും രാം സിംഗ് അക്കൗണ്ട് ഹോൾഡമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികൾ സമാനമായ കേസുകളിൽ മുൻപും അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരുടെ കൂട്ടാളികളിലൊരാളായ ഉമേഷ് മഹാജനെ കഴിഞ്ഞ വർഷം ജൂലൈ 30ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെത്തവിൽപ്പനയെന്ന് പറഞ്ഞ് വീടുകളിൽ കയറിയിറങ്ങി, കിടപ്പിലായ വയോധികയുടെ രണ്ട് പവൻ മാല കവർന്ന് മുങ്ങി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...