ആർഎസ്എസിന് മാറാൻ കഴിയുമോ, സംഘടനയ്ക്ക് സ്ത്രീമേധാവി ഉണ്ടാകുമോ? മോഹൻ ഭ​ഗവതിനോട് ദി​ഗ്വിജയ് സിം​ഗിന്റെ ചോദ്യങ്ങൾ

Published : Oct 06, 2022, 09:07 PM IST
ആർഎസ്എസിന് മാറാൻ കഴിയുമോ, സംഘടനയ്ക്ക് സ്ത്രീമേധാവി ഉണ്ടാകുമോ? മോഹൻ ഭ​ഗവതിനോട് ദി​ഗ്വിജയ് സിം​ഗിന്റെ ചോദ്യങ്ങൾ

Synopsis

സ്ത്രീകളെ തുല്യരായി പരിഗണിക്കണമെന്നും വീടിനുള്ളില്‍ അടച്ചിടരുതെന്നും  മോഹന്‍ ഭഗവത് തന്റെ പ്രസംഗത്തില്‍  പറഞ്ഞിരുന്നു . നാ​ഗ്പൂരിൽ നടന്ന ആർഎസ്എസ് ദസറ റാലിയിലായിരുന്നു മോഹൻ ഭ​ഗവതിന്റെ പ്രസ്താവന. ആർഎസ്എസ് മാറുകയാണോയെന്നും സംഘടന അതിന്റെ അടിസ്ഥാന  തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചു തുടങ്ങിയോ എന്നും ദിഗ്വിവിജയ് സിം​ഗ് ചോദിച്ചു.  

ദില്ലി: ആർഎസ്എസിന് മാറാൻ കഴിയുമോയെന്ന് വെല്ലുവിളിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് ദി​ഗ്വിജയ് സിം​ഗ്. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭ​ഗവത് ദസറ ദിനത്തിൽ സ്ത്രീകളെ അനുകൂലിച്ച് നടത്തിയ പ്രസം​ഗത്തിന് പിന്നാലെയാണ് ട്വീറ്റുകളിലൂടെ ചോദ്യങ്ങൾ ഉയർത്തി ദി​ഗ്വിജയ് സിം​ഗ് രം​ഗത്തെത്തിയത്. ആര്‍എസ്എസ് ഒരു സ്ത്രീയെ സംഘടനയുടെ മേധാവിയായി നിയമിക്കുമോയെന്നതാണ് പ്രധാന ചോദ്യം. 

സ്ത്രീകളെ തുല്യരായി പരിഗണിക്കണമെന്നും വീടിനുള്ളില്‍ അടച്ചിടരുതെന്നും  മോഹന്‍ ഭഗവത് തന്റെ പ്രസംഗത്തില്‍  പറഞ്ഞിരുന്നു . നാ​ഗ്പൂരിൽ നടന്ന ആർഎസ്എസ് ദസറ റാലിയിലായിരുന്നു മോഹൻ ഭ​ഗവതിന്റെ പ്രസ്താവന. ആർഎസ്എസ് മാറുകയാണോയെന്നും സംഘടന അതിന്റെ അടിസ്ഥാന  തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചു തുടങ്ങിയോ എന്നും ദിഗ്വിവിജയ് സിം​ഗ് ചോദിച്ചു.  ആർഎസ്എസ് മാറ്റത്തിന്റെ പാതയിലാണോ? ചീറ്റപ്പുലിക്ക് അതിന്റെ ദേഹത്തെ പുള്ളികൾ മാറ്റാൻ കഴിയുമോ? ആർഎസ്എസിന്റെ സ്വഭാവം മാറ്റുന്ന കാര്യം അവർ ആലോചിക്കുന്നുണ്ടെങ്കിൽ എനിക്ക് ചിലത് ചോദിക്കാനുണ്ട്. ഇങ്ങനെ പറഞ്ഞാണ് ദി​ഗ്വിജയ് സിം​ഗ് ചോദ്യങ്ങൾ ചോദിക്കുന്നത്. 

 ഹിന്ദു രാഷ്ട്രം എന്ന അജണ്ട ആർഎസ്എസ് ഉപേക്ഷിക്കുമോ? ഒരു സ്ത്രീയെ സര്‍സംഘചാലക് ആയി നിയമിക്കുമോ? അടുത്ത സര്‍സംഘചാലക് കൊങ്കണസ്ത /ചിറ്റ്പാവന്‍ /ബ്രാഹ്‌മണനല്ലാത്ത ആളായിരിക്കുമോ?  സ്ഥിരമായി ആര്‍.എസ്.എസ്. അംഗത്വം ഉണ്ടാകുമോ? അംഗത്വം ന്യൂനപക്ഷങ്ങള്‍ക്ക് തുറന്നുകൊടുക്കുമോ? എന്നിങ്ങനെയാണ് ദി​ഗ്വിജയ് സിം​ഗിന്റെ ചോദ്യങ്ങൾ. 

തന്റെ എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള ഉത്തരം ശരിയായി നല്‍കിയാല്‍ തനിക്ക് ആര്‍എസ്എസുമായി ഒരു പ്രശ്‌നവുമില്ല. അങ്ങനെ ചെയ്യാന്‍ കഴിയുമെങ്കില്‍ താൻ മോഹൻ ഭ​ഗവതിന്റെ ആരാധകനാകുമെന്നും ദിഗ്വിവിജയ് സിം​ഗ് ട്വീറ്റില്‍ പറയുന്നു. 

നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷ പരിപാടികൾക്ക് ഇക്കുറി ഒരു വനിതയായിരുന്നു മുഖ്യാതിഥി. എവറസ്റ്റ് ആദ്യമായി കീഴടക്കിയ വനിത സന്തോഷ് യാദവായിരുന്നു മുഖ്യാതിഥി. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത ചടങ്ങിൽ മുഖ്യാതിഥി ആയി എത്തുന്നത്. 1992- 1993 വർഷങ്ങളിൽ രണ്ട് തവണയാണ് സന്തോഷ് യാദവ് എവറസ്റ്റ് കീഴടക്കിയത്. ഹരിയാന സ്വദേശിയാണ് സന്തോഷ് യാദവ്. സ്ത്രീ ശാക്തീകരണം ഇല്ലാതെ സമൂഹത്തിന് പുരോഗതി ഉണ്ടാകില്ലെന്ന് മോഹൻ ഭഗവത് പറഞ്ഞു. ജെൻഡർ ഇക്വാലിറ്റി അതിപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 

Read Also: 'ജനസംഖ്യ അസമത്വം അവഗണിക്കാനാവില്ല, നിയന്ത്രണത്തിന് നിയമം വേണം'; മോഹന്‍ ഭാഗവത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

14 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ! കൈകാണിച്ചാൽ ട്രെയിൻ നിർത്തില്ലെന്നോ? വയോധികക്കായി സ്റ്റോപ്പിട്ട ലോക്കോ പൈലറ്റിന് കയ്യടിച്ച് നെറ്റിസൺസ്
'കേന്ദ്ര ഏജൻസികളിൽ നിന്ന് ഞങ്ങളെ രക്ഷിക്കൂ'; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് മമതയുടെ അഭ്യർത്ഥന; 'ജനങ്ങളെയും ഭരണഘടനയേയും സംരക്ഷിക്കണം'