'എഫ്ഐആറിലെ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നു'; ദിഷ രവി ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Published : Feb 18, 2021, 11:40 AM IST
'എഫ്ഐആറിലെ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നു'; ദിഷ രവി ദില്ലി  ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Synopsis

ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ അറസ്റ്റ് ചെയ്ത് തന്നെ കര്‍ണാടകയില്‍ നിന്ന് ദില്ലിയില്‍ എത്തിച്ചത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ദിഷ വ്യക്തമാക്കി. 


ദില്ലി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിഷ രവി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആറിലെ വിവരങ്ങള്‍ ദില്ലി പൊലീസ് ചോർത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ദിഷയും ഗ്രെറ്റ തുന്‍ബര്‍ഗും  തമ്മിലുള്ള വാട്‍സപ്പ് ചാറ്റുകള്‍  പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. 

ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദിഷ ആവശ്യപ്പെട്ടു. ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ അറസ്റ്റ് ചെയ്ത് തന്നെ കര്‍ണാടകയില്‍ നിന്ന് ദില്ലിയില്‍ എത്തിച്ചത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ദിഷ വ്യക്തമാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് ദില്ലി  പൊലീസ് വാദം.
 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ