
ബെംഗളൂരു: ഹണിമൂൺ ആഘോഷങ്ങൾ തീരും മുൻപ് നവവധുവും പിന്നാലെ വരനും ജീവനൊടുക്കിയതിന് പിന്നിൽ വിവാഹ പൂർവ്വ ബന്ധമെന്ന് റിപ്പോർട്ടുകൾ. ശ്രീലങ്കയിൽഹണിമൂൺ ദിനങ്ങളിൽ വിവാഹത്തിന് മുൻപുള്ള ബന്ധം ചർച്ചയായതോടെയാണ് ഹണിമൂൺ ഉപേക്ഷിച്ച് ദമ്പതികൾ തിരികെ ബെംഗളൂരുവിലെത്തിയത്. ബെംഗളൂരുവിലെ വീട്ടിലെത്തിയതിന് പിന്നാലെ ഗാനവി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ജീവനൊടുക്കുകയുമായിരുന്നു. വൻ ആഡംബര വിവാഹത്തിന് പിന്നാലെ സ്ത്രീധന പീഡനം ആരോപണം ഗാനവിയുടെ കുടുംബം ആരോപിച്ചതോടെയാണ് 35കാരനായ സൂരജ് ശിവണ്ണ ബെംഗളൂരുവിൽ നിന്ന് മാറി നിന്നത്. പൊലീസ് കേസ് എടുത്തതോടെയാണ് സൂരജിനെ നാഗ്പൂരിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൂരജിന്റെ അമ്മയും അറുപതുകാരിയുമായ ജയന്തി ശിവണ്ണയും ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു. ഒക്ടോബർ 29നാണ് സൂരജ് ശിവണ്ണയും ഗാനവിയുമായുള്ള വിവാഹം നടന്നത്. പിന്നാലെ തന്നെ നവ ദമ്പതികൾ ശ്രീലങ്കയിൽ പത്ത് ദിവസത്തെ ഹണി മൂൺ ആഘോഷങ്ങൾക്കായി പുറപ്പെടുകയും പിന്നാലെ വിവാഹ പൂർവ്വ ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങി വരുകയുമായിരുന്നു.
സൂരജുമായി ബന്ധം തുടരാനുള്ള താൽപര്യമില്ലെന്ന് ഗാനവി നിലപാട് വ്യക്തമാക്കിയിരുന്നു. ഓൺലൈൻ ഡെലിവറി സർവീസ് ഫ്രാഞ്ചൈസിഉടമയായ സൂരജിന് വേണ്ടി ഉറ്റ ബന്ധുക്കൾ കണ്ടെത്തിയ വധുവായിരുന്നു എംബിഎ ബിരുദധാരിയായ ഗാനവി. എന്നാൽ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് യുവതി വിവാഹത്തിനൊരുങ്ങിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹണിമൂൺ പാതിവഴിയിൽ നിർത്തി മടങ്ങിയെത്തിയ ദമ്പതികളെ രമ്യതയിലാക്കാൻ ഇരു കുടുംബങ്ങളുടെ ഭാഗത്ത് നിന്നും ശ്രമം നടന്നുവെങ്കിലും ഒന്നും ഫലം കാണാതെ വരികയായിരുന്നു. പിതാവിന്റെ വീട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ യുവതി ജീവനൊടുക്കുകയായിരുന്നു. പിന്നാലെ ഗാനവിയുടെ കുടുംബം സ്ത്രീധന പീഡന ആരോപണം ഉയത്തുകയായിരുന്നു.
പിന്നാലെ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസ് എടുത്തു. ഇതോടെ സൂരജ് കുടുംബമായി ഒളിവിൽ പോവുകയായിരുന്നു. ഗാനവിയുടെ മരണത്തിന് പിന്നാലെ 30ഓളം പേരടങ്ങുന്ന സംഘം വീട്ടിലെത്തി അക്രമാന്തരീക്ഷം സൃഷ്ടിച്ചിരുന്നുവെന്നാണ് സൂരജിന്റെ സഹോദരൻ ആരോപിക്കുന്നത്. മറ്റ് മാർഗങ്ങളില്ലാതെ വന്നതോടെയാണ് ബെംഗളൂരുവിൽ നിന്ന് ഒളിവിൽ പോയതെന്നും സൂരജിന്റെ സഹോദരൻ പറയുന്നത്. ഡിസംബ 23ന് ഹൈദരബാദിലേക്ക് പോയ സൂരജിന്റെ കുടുംബം അടുത്ത ദിവസം നാഗ്പൂരിലേക്ക് എത്തി. ശനിയാഴ്ച അർധരാത്രിയോടെ സൂരജും ജീവനൊടുക്കുകയായിരുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam