ഇന്ത്യയുടെ പേര് 'ഭാരത്' എന്നാക്കുന്നതിനെ കർണാടക സർക്കാർ അം​ഗീകരിക്കില്ലെന്ന് ഡി കെ ശിവകുമാർ

Published : Oct 25, 2023, 11:26 PM IST
ഇന്ത്യയുടെ പേര് 'ഭാരത്' എന്നാക്കുന്നതിനെ കർണാടക സർക്കാർ അം​ഗീകരിക്കില്ലെന്ന് ഡി കെ ശിവകുമാർ

Synopsis

ഇന്ത്യാ വിരുദ്ധ, ജന വിരുദ്ധ നിലപാട് എടുത്ത ഈ സർക്കാരിന്റെ തീരുമാനങ്ങൾ ജനം അംഗീകരിക്കില്ലെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചു. 

ബെം​ഗളൂരു: ഇന്ത്യയുടെ പേര് 'ഭാരതം' എന്നാക്കി മാറ്റുന്നതിനെ കർണാടക സർക്കാർ അനുകൂലിക്കില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നാണ് നമ്മുടെ പാസ്പോർട്ടുകളിൽ ഉള്ളത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസസ് എന്നാണ് പറയാറുള്ളത്. അത്‌ നമ്മുടെ ഭരണഘടനയിൽ ഉള്ളതാണ്. എൻസിആർടിയെ ഉപയോഗിച്ച് ചരിത്രം മാറ്റി എഴുതാൻ ആണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇന്ത്യാ വിരുദ്ധ, ജന വിരുദ്ധ നിലപാട് എടുത്ത ഈ സർക്കാരിന്റെ തീരുമാനങ്ങൾ ജനം അംഗീകരിക്കില്ലെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചു. 

പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി 'ഭാരത്' എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വലച്ച് പുകമഞ്ഞ്: യമുന എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മരണം നാലായി, ദില്ലിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനാക്കി
50 കോടിയുടെ സൈബര്‍ തട്ടിപ്പ്: സൂത്രധാരൻ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ബുർഹാരി ,മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് സാദിഖും ദില്ലിയില്‍ പിടിയിൽ