വിജയ് പ്രഖ്യാപിച്ച കാർ വേണ്ടെന്ന് ഡിഎംകെ; പാർട്ടിയുടെ 59 എംഎൽഎമാരും വാഗ്ദാനം നിരസിക്കുന്നുവെന്ന് ഉദയനിധി

Published : Aug 21, 2026, 02:51 PM IST
Udhayanidhi

Synopsis

തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാർ ഡിഎംകെ നിരസിച്ചു. സംസ്ഥാനം സാമ്പത്തിക ബാധ്യതയിലായിരിക്കുമ്പോൾ അനാവശ്യ ചെലവ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നിലപാടെടുത്തു.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് എം എൽ എ മാർക്ക് പ്രഖ്യാപിച്ച കാർ നിരസിച്ച് ഡി എം കെ. പാർട്ടിയുടെ 59 എം എൽ എമാർ സർക്കാർ വാഗ്ദാനം ചെയ്ത കാർ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറിയിച്ചു. ഡി എം കെ സർക്കാരിന്‍റെ കാലത്തെ സാമ്പത്തിക ബാധ്യത ഉണ്ടെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയുള്ളപ്പോൾ അനാവശ്യ ചെലവ് വേണ്ട. എം എൽ എമാരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിക്കണം. അർഹരായവർക്ക് മാത്രം കാർ നൽകണമെന്നും ഉദയനിധി അഭിപ്രായപ്പെട്ടു.

വിജയ് സംസ്ഥാനത്തെ 234 എം എൽ എമാർക്കും സൗജന്യമായി കാറുകൾ നൽകുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഭരണപക്ഷമായ ടി വി കെയും പ്രതിപക്ഷമായ ഡി എം കെയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായത്. ഡി എം കെയുടെ 59 നിയമസഭാംഗങ്ങളും ഈ ആനുകൂല്യം സ്വീകരിക്കില്ലെന്ന് തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ചു. അധികാരമേറ്റ നാൾ മുതൽ സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യതയിലാണെന്ന് ആവർത്തിച്ചു പറയുന്ന ടി വി കെ സര്‍ക്കാരിന്റെ നിലപാടിലെ വൈരുദ്ധ്യത്തെ അദ്ദേഹം ചോദ്യം ചെയ്തു.

എല്ലാ എം എൽ എമാരെയും സമന്മാരായി കാണാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് വ്യക്തമാക്കി മന്ത്രി ആധവ് അർജുന സർക്കാരിന്‍റെ തീരുമാനത്തെ ന്യായീകരിച്ചു. വി സി കെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ തുടങ്ങിയ ചെറുപാർട്ടികളിലെ പല എം എൽ എമാരുടെയും സാമ്പത്തിക സ്ഥിതി മോശമാണെന്നും മണ്ഡലങ്ങളിൽ യാത്ര ചെയ്യാൻ കാർ ഒരു ആഡംബരമല്ല, മറിച്ച് അത്യന്താപേക്ഷിതമായ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"ഞങ്ങളുടെ പല എം എൽ എമാർക്കും സ്വന്തമായി വീടും കാറുമില്ല, പ്രത്യേകിച്ച് ഇടത് പാർട്ടി എം എൽ എമാർക്ക്. ഒരു പ്രഖ്യാപനം നടത്തുമ്പോൾ അത് എല്ലാവർക്കും പൊതുവായുള്ളതായിരിക്കും. നിലവിൽ സ്വന്തമായി കാറുള്ളവർ സർക്കാർ വാഹനത്തിനായി അപേക്ഷിക്കേണ്ടതില്ല എന്നതാണ് ടി വി കെയുടെ നിലപാട്" എന്ന് മന്ത്രി വിശദീകരിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ വിമർശനം ഉന്നയിച്ച ആധവ് അർജുന, സ്വന്തമായി മൂന്ന് ബംഗ്ലാവുകൾ ഉണ്ടായിട്ടും അദ്ദേഹം എന്തിനാണ് സർക്കാർ ക്വാർട്ടേഴ്സിൽ താമസിക്കുന്നതെന്ന് ചോദിച്ചു. സൌജന്യ കാറിനൊപ്പം ഡ്രൈവർ, ഇന്ധനം എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപ അലവൻസ് നൽകുമെന്നും വിജയ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലിയിൽ മിന്നൽ സമരവുമായി രാഹുൽ, പെല്ലറ്റ് ഗൺ ഇരയുമായി ഡിസിപി ഓഫിസിൽ, നീതി കിട്ടും വരെ പ്രതിഷേധം തുടരും
മുംബൈ മലയാളികൾക്ക് ആശ്വാസം; ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് സെൻട്രൽ റെയിൽവേ