
ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശത്തിൽ, പാർട്ടി വക്താവിനെ പുറത്താക്കി ഡിഎംകെ. മുൻ എംഎൽഎ ശിവാജി കൃഷ്ണമൂർത്തിയെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പരാമർശം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുഗൻ പറഞ്ഞു.
തന്നെ പറ്റി മോശം രീതിയില്‍ സംസാരിക്കുന്ന കൃഷ്ണമൂര്‍ത്തിയുടെ വീഡിയോ ഖുശ്ബു സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ശിവാജി കൃഷ്ണമൂർത്തിയെ സ്റ്റാലിൻ സംരക്ഷിക്കുന്നത്, മഹാനായ കരുണാനിധിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഖുശ്ബു പറഞ്ഞിരുന്നു. ഗവർണർ ആർ എൻ രവിക്കെതിരായ വിവാദ പരാമർശത്തിൽ, ശിവാജി കൃഷ്ണമൂർത്തിയെ സസ്‌പെൻഡ് ചെയ്തെങ്കിലും, പിന്നാലെ പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു.
Also Read: തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രിയും മുസ്ലിം ലീഗ് എംപിയും തമ്മിൽ വാക്കേറ്റം, ഇടപെട്ട കളക്ടരെ തള്ളിയിട്ടു
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam