രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കി ഡിഎംകെ എംഎല്‍എ

By Web TeamFirst Published Feb 25, 2021, 2:47 PM IST
Highlights

അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ചതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് ഡിഎംകെ. രാമസേതു പാലമെന്ന ആശയത്തെ ഡിഎംകെ നേതാവ് കരുണാനിധി ശക്തമായി എതിര്‍ത്തിരുന്നു.
 

ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ഡിഎംകെ എംഎല്‍എ കെഎസ് മസ്താന്‍ 11,000 രൂപ സംഭവന നല്‍കി. ഡിഎംകെ ന്യൂനപക്ഷ വിഭാഗം നേതാവാണ് മസ്താന്‍. തന്റെ ദീര്‍ഘകാല സുഹൃത്തായ കാളീവരദന്‍ തന്നെ സപീച്ചപ്പോള്‍ തനിക്ക് നിരസിക്കാനായില്ലെന്ന് മസ്താന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. താന്‍ മുമ്പും നിരവധി ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ദൈവം ഒന്നാണെന്നും ദൈവത്തിന്റെ പേരില്‍ ചിലര്‍ കലഹമുണ്ടാക്കുകയാണെന്നും മസ്താന്‍ പറഞ്ഞു.

അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ചതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് ഡിഎംകെ. രാമസേതു പാലമെന്ന ആശയത്തെ ഡിഎംകെ നേതാവ് കരുണാനിധി ശക്തമായി എതിര്‍ത്തിരുന്നു. മസ്താന്‍ സംഭാവന നല്‍കിയത് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടി എംഎല്‍എ സംഭാവന നല്‍കിയത് ബിജെപിയെയും ആര്‍എസ്എസിനെയും അംഗീകരിക്കുന്നതിന് തുല്യമാണെന്ന് നേതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.
 

click me!