പള്ളിക്കുള്ളിൽ ഫോട്ടോ എടുത്താൽ ക്രിസ്ത്യാനികൾ വീഴില്ല; വിജയ്ക്കെതിരെ വിമർശനവുമായി ഡിഎംകെ

Published : Apr 20, 2026, 08:34 AM IST
vijay

Synopsis

ടിവികെ നേതാവ് വിജയ് കഴിഞ്ഞ ദിവസം പള്ളിയിൽ പ്രാർത്ഥിച്ചതിനെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ. ഇത് യൂദാസിന്റെ ചുംബനത്തിന് തുല്യമാണെന്ന് പി.വിൽസൻ എംപി പറഞ്ഞു. 

ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ് പള്ളിയിൽ പ്രാർത്ഥിച്ചതിനെതിരെ വിമർശനവുമായി ഡിഎംകെ. യൂദാസിന്റെ ചുംബനത്തിന് സമാനമെന്ന് പി.വിൽസൻ എംപി വിമർശിച്ചു. വിജയിയുടേതും വഞ്ചനയുടെ ചുംബനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എഫ്സിആർഎ ചർച്ചയായപ്പോൾ വിജയ് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ചോദിച്ച അദ്ദേഹം പള്ളിക്കുള്ളിൽ ഫോട്ടോ എടുത്താൽ ക്രിസ്ത്യാനികൾ വീഴില്ലെന്നും വ്യക്തമാക്കി.

അതേസമയം, ഇഡിക്കെതിരെ ഡിഎംകെ മന്ത്രി കെ.എൻ.നെഹ്‌റു രം​ഗത്തെത്തി. സ്റ്റാലിനെ തൊടാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയില്ലെന്നും മറ്റ് പ്രതിപക്ഷ സംസ്ഥാനങ്ങളിലെ തന്ത്രങ്ങൾ തമിഴ്നാട്ടിൽ ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനയിലായതിനാൽ ജോലിയ്ക്ക് കോഴയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് തത്ക്കാലം മറുപടിയില്ല. വിജയിയുടെ തിരുച്ചിറപ്പള്ളി മണ്ഡലത്തിൽ ഡിഎംകെ ജയിക്കുമെന്നും ഡെൽറ്റ ജില്ലകൾ ഡിഎംകെ സഖ്യം തൂത്തുവാരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ വോട്ടുറപ്പിക്കാൻ ദേശീയ നേതാക്കൾ ഇന്ന് തമിഴ്‌നാട്ടിലേയ്ക്ക് എത്തുന്നുണ്ട്. ഡിഎംകെ സഖ്യത്തിനായി രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും ഇന്ന് പ്രചാരണത്തിനിറങ്ങും. രാഹുൽ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി തുടങ്ങിയ തെക്കൻ ജില്ലകളിലും കെജ്രെവാൾ എം കെ സ്റ്റാലിന് വേണ്ടി വടക്കൻ തമിഴ്നാട്ടിലുമാണ് പ്രചാരണത്തിനെത്തുക. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എൻഡിഎ സ്ഥാനാര്‍ത്ഥികൾക്ക് വേണ്ടി കോയമ്പത്തൂര്‍, ചെന്നൈ ജില്ലകളിൽ പ്രചാരണം നടത്തും. വിജയ് ഇന്ന് രാവിലെ തിരുവല്ലൂരിലും വൈകിട്ട് ചെന്നൈയിലും പര്യടനം നടത്തുമെന്ന് ടിവികെ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിരുദുനഗർ സ്‌ഫോടനം: പടക്ക നിർമ്മാണ ശാല ഉടമകൾക്കെതിരെ കേസെടുത്തു; നാല് വകുപ്പുകൾ ചുമത്തി
വിരുദുനഗർ സ്ഫോടനം: മരണം 24 ആയി; നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല, മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു