
ചെന്നൈ: ഡിഎംകെ എംപി എസ്. ജഗത് രക്ഷകന്റെ വീട്ടിൽ ഐടി പരിശോധന. എംപിയുമായി ബന്ധമുള്ള 40 ഇടങ്ങളിലും റെയ്ഡ് നടക്കുകയാണ്. മുൻ കേന്ദ്ര സഹമന്ത്രിയും ആരക്കോണം എം പിയുമാണ് ജഗത് രക്ഷകൻ. തമിഴ്നാട്ടിൽ ഡിഎം.കെ നേതാക്കളുടെ വീട്ടിൽ നേരത്തേയും റെയ്ഡ് നടന്നിരുന്നു. റെയ്ഡിൽ പ്രതികരണവുമായി ഡിഎംകെ രംഗത്തെത്തി. റെയ്ഡ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് ഡിഎംകെ അറിയിച്ചു. പ്രതിപക്ഷ പാർട്ടികളെ ഭയപ്പെടുത്താനാണ് ശ്രമം. ബിജെപി അധികാരത്തിനായി എന്തും ചെയുന്നവരാണെന്നും ടികെഎസ് ഇളങ്കോവൻ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ദില്ലിയിൽ എഎപി എംപി സഞ്ജയ് സിങിൻ്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ദില്ലി മദ്യനയക്കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. റെയ്ഡിന് ശേഷം സഞ്ജയ് സിങ് അറസ്റ്റിലായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam