തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷം: `വിജയ്‌യുടെ അന്തസ്സ് കാറ്റിൽ പറന്നു'; തൃഷയുടെ പങ്കാളിത്തത്തിൽ രൂക്ഷ വിമർശനവുമായി മുരശൊലി

Published : Aug 18, 2026, 10:56 AM IST
trisha, vijay

Synopsis

തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ നടി തൃഷയുടെ പങ്കാളിത്തത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകെ മുഖപത്രം. മുൻനിരയിൽ സ്ഥാനം നൽകിയത് നടിക്ക് ആണ്. സല്യൂട്ടിന്റെ ദൃശ്യങ്ങൾ പോലും ലജ്ജാകരമാണ്. ഇക്കാര്യങ്ങൾ വിജയിയുടെ ആരാധകർ പോലും അംഗീകരിക്കുന്നില്ലെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു.

ചെന്നൈ: തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ നടി തൃഷയുടെ പങ്കാളിത്തത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകെ മുഖപത്രം. മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അന്തസ്സ് കാറ്റിൽ പറന്നെന്നാണ് ‘മുരശൊലി‘ പത്രത്തിലെ വിമർശനം. മുൻനിരയിൽ സ്ഥാനം നൽകിയത് നടിക്ക് ആണ്. സല്യൂട്ടിന്റെ ദൃശ്യങ്ങൾ പോലും ലജ്ജാകരമാണ്. ഇക്കാര്യങ്ങൾ വിജയിയുടെ ആരാധകർ പോലും അംഗീകരിക്കുന്നില്ലെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിന് ശേഷം മൂന്നാം നാൾ ആണ് മുരശൊലിയിൽ ഒന്നാം പേജിൽ രൂക്ഷ വിമർശനം ഉയർന്നിരിക്കുന്നത്.

വിജയ്‌യുടെ മാതാപിതാക്കള്‍ക്ക് സമീപമാണ് സ്വാതന്ത്ര്യദിന പരേഡ് കാണാനായി തൃഷ ഇരുന്നത്. ചെന്നൈ സെന്‍റ് ജോര്‍ജ് ഫോര്‍ട്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തൃഷയ്ക്കൊപ്പം അമ്മ ഉമ കൃഷ്ണനും എത്തിയിരുന്നു. അമ്മയ്ക്കും വിജയ്‌യുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനുമൊപ്പം മുന്‍നിരയില്‍ ഇരുന്നാണ് തൃഷ സ്വാതന്ത്ര്യദിന പരേഡ് കണ്ടത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തൃഷയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. പരേഡില്‍ പങ്കെടുക്കവെ തന്‍റെ മാതാപിതാക്കളെയും തൃഷയെയും നോക്കി അഭിവാദ്യം ചെയ്യുന്ന വിജയ്‌യെയും വീഡിയോയില്‍ കാണാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ, സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദ്ദേശവുമായി കോൺഗ്രസ്
നാല് വയസുകാരനും അച്ഛനും വീട്ടിൽ മരിച്ച നിലയിൽ, ഭാര്യയെ കാണാനില്ല, അന്വേഷണം