മതസമ്മേളനത്തിൽ പങ്കെടുത്ത വിവരം മറച്ചുവച്ചു; കൊലപാതക ശ്രമത്തിന് കേസെടുത്തു

By Web TeamFirst Published May 2, 2020, 12:16 PM IST
Highlights

മതസമ്മേളനത്തിൽ പങ്കെടുത്തവർ നിർബന്ധമായും അറിയിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അല്ലാത്ത പക്ഷം അവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്നും. ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. 

ഡെറാഡൂണ്‍: ദില്ലിയിലെ തബ്‍ലീ​ഗ് ജമാഅത്തെ മതസമ്മേളനത്തിൽ പങ്കെടുത്തതിനെക്കുറിച്ച് വെളിപ്പെടുത്തിയില്ലെന്ന കാരണത്താൽ എട്ട് പേർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. മതസമ്മേളനത്തിൽ പങ്കെടുത്ത വിവരം സംസ്ഥാന ഭരണകൂടത്തെയോ പൊലീസിനെയോ അറിയിച്ചില്ല എന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.16 പേർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇവരിൽ 8 പേർക്കെതിരെ കേസെടുത്തതായി ഉന്നത ഉദ്യോ​ഗസ്ഥർ അറിയിച്ചു. 'മതസമ്മേളനത്തിൽ പങ്കെടുത്തവർ നിർബന്ധമായും അറിയിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അല്ലാത്ത പക്ഷം അവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്നും.' ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. 

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ 307 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. 5,748 വാഹനങ്ങൾ പിടിച്ചെടുക്കുകയും 1.47 കോടി രൂപ പിഴ ഈടാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ഉത്തരാഖണ്ഡിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 57 ആണ്. 36 പേർ സുഖം പ്രാപിച്ചു. 

അതിഥി തൊഴിലാളികള്‍ക്കായി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതിനെ പ്രകീര്‍ത്തിച്ച് രാജീവ് ചന്ദ്രശേഖര്‍ എംപി...



 

click me!