Asianet News MalayalamAsianet News Malayalam

അതിഥി തൊഴിലാളികള്‍ക്കായി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതിനെ പ്രകീര്‍ത്തിച്ച് രാജീവ് ചന്ദ്രശേഖര്‍ എംപി

ചില സംസ്ഥാനങ്ങള്‍ കുടിയേറ്റ് തൊഴിലാളികളെ നോക്കുവാന്‍ പതറുമ്പോള്‍ വലിയ കാര്യമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ചെയ്തിരിക്കുന്നത്.

Rajeev chandrasekhar MP about central decision special train for migrant workers
Author
Bengaluru, First Published May 2, 2020, 12:00 PM IST

ബംഗലൂരു: ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്കായി ട്രെയിന്‍ ഓടിക്കാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പ്രകീര്‍ത്തിച്ച് രാജീവ് ചന്ദ്രശേഖര്‍ എംപി. വലിയൊരു കാര്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരം ഒരു നീക്കത്തിലൂടെ നടത്തുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി തന്‍റെ ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു.

ചില സംസ്ഥാനങ്ങള്‍ കുടിയേറ്റ് തൊഴിലാളികളെ നോക്കുവാന്‍ പതറുമ്പോള്‍ വലിയ കാര്യമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജന സഞ്ചാരമായിരിക്കും ഇത്. എല്ലാവരുടെ സുരക്ഷിതമായ യാത്രയ്ക്കും ഇത് ഒരുതരത്തിലുള്ള ആരോഗ്യ പ്രശ്നവും ഉണ്ടാക്കാതിരിക്കട്ടെ എന്നതിനും പ്രാര്‍ത്ഥിക്കുന്നു - രാജീവ് ചന്ദ്രശേഖര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു. ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവും രാജീവ് ചന്ദ്രശേഖറിന്‍റെ ട്വീറ്റില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുതലാണ് അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കാന്‍ തുടങ്ങിയത്. സംസ്ഥാനങ്ങളുടെ കര്‍ശനമായ നിയന്ത്രണത്തില്‍ തെരഞ്ഞെടുത്തവര്‍ക്കാണ് ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങാന്‍ അവസരം. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ നിന്നും കേരളത്തിലെ ആലുവയില്‍ നിന്നും ഒഡീഷയിലേക്ക് ട്രെയിനുകള്‍ പുറപ്പെട്ടു കഴിഞ്ഞു. ഇന്ന് കേരളത്തില്‍ നിന്ന് മാത്രം 5 ട്രെയിനുകള്‍ പുറപ്പെടും. 

Follow Us:
Download App:
  • android
  • ios