ഉമിനീര്‍ ഉപയോ​ഗിച്ച് ഫയലിന്റെ പേജുകൾ മറിക്കരുത്; പുതിയ നിർദ്ദേശവുമായി ഉത്തർപ്രദേശ് സർക്കാർ

Web Desk   | Asianet News
Published : Feb 24, 2020, 09:14 AM ISTUpdated : Feb 24, 2020, 02:50 PM IST
ഉമിനീര്‍ ഉപയോ​ഗിച്ച് ഫയലിന്റെ പേജുകൾ മറിക്കരുത്; പുതിയ നിർദ്ദേശവുമായി ഉത്തർപ്രദേശ് സർക്കാർ

Synopsis

ഫയലുകളുടെ പേജ് തിരിക്കുന്നതിന് എല്ലാ ജില്ലാതല ഉദ്യോഗസ്ഥരോടും (വികസന) / ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർമാരോടും വാട്ടർ സ്പോഞ്ചുകൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നതായും ഉത്തരവിൽ പറയുന്നു. 

ലക്നൗ: സർക്കാർ‌ ഓഫീസുകളിൽ ഫയലുകളുടെയും മറ്റ് ഔദ്യോ​ഗിക രേഖകളുടെയും പേജുകൾ മറിക്കുന്നതിന് ഉമിനീർ ഉപയോഗിക്കുന്നത് നിർത്തണമെന്ന നിർദ്ദേശവുമായി റെയ്ബറേലിയിലെ ചീഫ് ഡവലപ്മെന്റ് ഓഫീസർ (സിഡിഒ) ഉത്തരവിറക്കി. സാംക്രമിക രോ​ഗങ്ങൾ പകരാൻ ഈ ശീലം കാരണമാകുമെന്ന് സിഡിഒ അഭിഷേക് ഗോയൽ പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. ഫയലുകളുടെ പേജ് മറിക്കാൻ ഉദ്യോഗസ്ഥരും ജോലിക്കാരും ഉമിനീർ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സാംക്രമിക രോ​ഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഈ ശീലം ഒഴിവാക്കേണ്ടതാണ്. ഉത്തരവിൽ പറയുന്നു. 

പകർച്ചവ്യാധികളും സാംക്രമിക രോഗങ്ങളും പകരുന്നത് ഒഴിവാക്കുന്നതിനായി ഫയലുകളുടെ പേജ് തിരിക്കുന്നതിന് എല്ലാ ജില്ലാതല ഉദ്യോഗസ്ഥരോടും (വികസന) / ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർമാരോടും വാട്ടർ സ്പോഞ്ചുകൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നതായും ഉത്തരവിൽ പറയുന്നു. ബന്ധപ്പെട്ട ഓഫീസുകളിൽ ഈ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ കർശനമായി നിർദ്ദേശിക്കുന്നു. 

50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ് യുവതി; സാഹസികമായി രക്ഷിച്ച് എസ്ഐ, അഭിന്ദനവുമായി മുഖ്യമന്ത്രി...

ജഫ്രബാദിലെ ഉപരോധസമരം: രണ്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ദില്ലി കനത്ത സുരക്ഷയില്‍ ...


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആര്യ വൈദ്യ ഫാർമസി സ്ഥാപകന്‍റെ മകളെ കൊന്ന് സ്വ‍ർണവും പണവുമായി മുങ്ങിയ നേപ്പാളി സംഘത്തിലെ മൂന്നാമനും പിടിയിൽ, വീട്ടു ജോലിക്കാരിക്കായി തെരച്ചിൽ
ഭക്ഷണപാത്രത്തിൽ ഒളിപ്പിച്ച നിലയിൽ 4 കിലോ സ്ഫോടക വസ്തു, കശ്മീരിലെ പൂഞ്ചിൽ അട്ടിമറി ശ്രമം തകർത്ത് സുരക്ഷാസേന