പ്രശ്നം പരിഹരിക്കപ്പെടണം; മമത ബാനർജിയുമായി ചർച്ചക്ക് തയ്യാറെന്ന് ഡോക്ടർമാർ

Published : Jun 16, 2019, 07:32 AM ISTUpdated : Jun 16, 2019, 07:50 AM IST
പ്രശ്നം പരിഹരിക്കപ്പെടണം; മമത ബാനർജിയുമായി ചർച്ചക്ക് തയ്യാറെന്ന് ഡോക്ടർമാർ

Synopsis

അടച്ചിട്ട മുറിയിൽ ചർച്ചക്ക് മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്. ചർച്ചയുടെ സ്ഥലം സംബന്ധിച്ച അഭിപ്രായം ഇന്ന് ചേരുന്ന ജനറൽ ബോഡി യോഗത്തിന് ശേഷം അറിയിക്കുമെന്നും ഡോക്ടർമാർ

കൊൽക്കത്ത: പശ്ചിമബംഗാളിന്‍റെ ആരോഗ്യമേഖലയെത്തന്നെ സ്തംഭിപ്പിച്ച് സർക്കാർ ഡോക്ടർമാരുടെ സമരം  ഏഴാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ചർച്ചക്ക് തയ്യാറെന്ന് കൊൽക്കത്തയിൽ സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർ. അടച്ചിട്ട മുറിയിൽ ചർച്ചക്ക് മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്. ചർച്ചയുടെ സ്ഥലം സംബന്ധിച്ച അഭിപ്രായം ഇന്ന് ചേരുന്ന ജനറൽ ബോഡി യോഗത്തിന് ശേഷം അറിയിക്കും. പ്രശ്നം പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും ഡോക്ടർമാർ പറ‌ഞ്ഞു.

മമത ബാനർജി വിളിച്ച് ചേർത്ത യോഗത്തിൽ ഡോക്ടർമാർ പങ്കെടുക്കാത്തതിനെത്തുടർന്ന് മമത ഉന്നതതല യോഗം വിളിച്ച് ചേർത്ത് സമരം ചെയ്യുന്ന ഡോക്ടർമാർക്ക് സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഡോക്ടർമാരുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിരുന്നെന്നും അത് ഡോക്ടർമാർ കേൾക്കാൻ തയ്യാറായില്ലെന്നുമാണ് മമത ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. സമരം രാജ്യമാകെ വലിയ പ്രതിഷേധമാക്കി കൊണ്ടുവരാൻ ഡോക്ടർമാരുടെ സംഘടനയും തീരുമാനമെടുത്തതിന് പിന്നാലെയാണ് സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമം മമതയുടെ ഭാഗത്തുനിന്നും ഉണ്ടായത്. 

സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കൊൽക്കത്ത ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഡോക്ടർമാർക്കെതിരായ പരസ്യ നിലപാടിൽ നിന്ന് മമത പിന്നോട്ട് പോയതോടെയാണ് ഒത്തുതീർപ്പ് സാധ്യതകൾക്ക് പ്രസക്തിയേറിയത്. അതേസമയം, കേന്ദ്രസർക്കാർ നിലപാട് കടുപ്പിക്കുകയാണ്. ആരോഗ്യമേഖല തന്നെ പ്രതിസന്ധിയിലായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് റിപ്പോ‍ർട്ട് തേടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വേണ്ട ചികിത്സ കിട്ടാതെ രോഗി മരിച്ചെന്നാരോപിച്ച് ബന്ധുക്കൾ രണ്ട് ജൂനിയർ ഡോക്ടർമാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ജൂനിയർ ഡോക്ടർമാർ സമരം തുടങ്ങിയത്. 

ഇത് പിന്നീട് രാജ്യവ്യാപക പ്രതിഷേധമാവുകയായിരുന്നു. ആദ്യം ഇത് കേന്ദ്രസർക്കാർ ഡോക്ടർമാരെ ഉപയോഗിച്ച് സംസ്ഥാനസർക്കാരിനെതിരെ കളിക്കുകയാണെന്ന വാദം മുഖ്യമന്ത്രി ഉയർത്തിയെങ്കിലും മമത പതുക്കെ ആ വാദത്തിൽ നിന്ന് പിൻമാറുകയായിരുന്നു. പരിക്കേറ്റ ജൂനിയർ ഡോക്ടർമാരുടെ ചികിത്സയുടെ എല്ലാ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് കൊൽക്കത്തയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മമതാ ബാനർജി വ്യക്തമാക്കിയിരു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും