
ദില്ലി: ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. കൊവിഡ് കാലത്തെ സേവനങ്ങൾ കണക്കിലെടുത്താണ് ബഹുമതി നല്‍കുന്നതെന്ന് ഡൊമിനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗയാനയിൽ നടക്കുന്ന ഇന്ത്യ കാരികോം ഉച്ചകോടിക്കിടെ ബഹുമതി സമ്മാനിക്കും കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് കാരികോം. ശനിയാഴ്ചയാണ് നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിന് പ്രധാനമന്ത്രി യാത്ര തിരിക്കുന്നത്. ബ്രസീലിൽ ജി20 ഉച്ചകോടിയിൽ മോദി പങ്കെടുക്കും.
Also Read: ആക്രി വിറ്റ് കേന്ദ്ര സർക്കാർ നേടിയത് 2364 കോടി രൂപ! അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി