അഭ്യൂഹങ്ങൾ വിശ്വസിക്കരുത്, തീരുമാനമാകുമ്പോൾ കോൺ​ഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കും; രൺദീപ് സിങ് സുർജെവാല

Published : May 17, 2023, 03:18 PM ISTUpdated : May 17, 2023, 04:47 PM IST
അഭ്യൂഹങ്ങൾ വിശ്വസിക്കരുത്, തീരുമാനമാകുമ്പോൾ കോൺ​ഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കും; രൺദീപ് സിങ് സുർജെവാല

Synopsis

ഇപ്പോൾ പ്രചരിക്കുന്ന തിയ്യതികളിൽ അടക്കം സത്യമില്ല. ഇന്നോ നാളെയോ മുഖ്യമന്ത്രിയെക്കുറിച്ച് പ്രഖ്യാപനം കോൺഗ്രസ് നടത്തും. ബിജെപി അജണ്ടയിൽ വീഴരുതെന്നും സുർജെവാല പറഞ്ഞു.   

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും തീരുമാനമാകുമ്പോൾ കോൺ​ഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല. ഇപ്പോൾ പ്രചരിക്കുന്ന തിയ്യതികളിൽ അടക്കം സത്യമില്ല. ഇന്നോ നാളെയോ മുഖ്യമന്ത്രിയെക്കുറിച്ച് പ്രഖ്യാപനം കോൺഗ്രസ് നടത്തും. ബിജെപി അജണ്ടയിൽ വീഴരുതെന്നും സുർജെവാല പറഞ്ഞു. 72 മണിക്കൂറിനകം കർണാടകത്തിൽ സർക്കാർ രൂപീകരണ നടപടികൾ പൂർത്തിയാക്കും. ആദ്യ ക്യാബിനറ്റ് യോഗത്തിൽ 5 വാഗ്ദാനങ്ങളും നടപ്പാക്കും. വ്യാജ വാർത്തകൾ ആണ് ചില ചാനലുകൾ പ്രചരിപ്പിക്കുന്നത്. പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും സുർജെവാല പറഞ്ഞു. 

സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് നേരത്തെ പുറത്തുവന്നിരുന്നു. സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക് 3.30 ന് നടക്കും.  ഇതിനായി ദില്ലിയിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നതായുമാണ് വ്യക്തമാകുന്നത്. ആദ്യം സിദ്ധാരാമയ്യ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് സൂചന. പാര്‍ട്ടി തീരുമാനത്തിൽ കടുത്ത അതൃപ്തിയിലാണ് കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാര്‍. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ച് നിൽക്കുകയാണ്. ശിവകുമാറിനെ അനുനയിപ്പിക്കാൻ സോണിയയും രാഹുലും ചര്‍ച്ച നടത്തും. അതേ സമയം സിദ്ധരാമയയ്യുടെ ബെംഗളുരുവിലെ വീടിന് മുന്നിൽ അനുകൂലികള്‍ അഹ്ലാദ പ്രകടനം തുടങ്ങി. സിദ്ധയുടെ വീടിന് പൊലീസ് സംരക്ഷണം കൂട്ടി. 

സിദ്ധരാമയ്യ ജനകീയനായതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന ദേശീയ നേതാക്കളുടെ നീക്കത്തെ ശക്തമായി ഡികെ എതിർക്കുന്നു. സിദ്ധരാമയ്യ ജനകീയനാണെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നിൽ ഡികെ ഉയർത്തുന്നത്. സിദ്ധരാമയ്ക്ക് നേരത്തെ അഞ്ചുവർഷം തുടർച്ചയായി ഭരിക്കാൻ അവസരം ലഭിച്ചതാണ്. അധികാരത്തിലുള്ളപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും പാർട്ടി താല്പര്യങ്ങളേക്കാൾ വ്യക്തി താല്പര്യങ്ങൾക്കാണ് സിദ്ധരാമയ്യ മുൻതൂക്കം നൽകിയത്. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ 2018 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. 2019 ൽ കൂറുമാറിയവർ സിദ്ധരാമയ്യയുടെ അടുപ്പക്കാരാണ്. പ്രായം 76 കഴിഞ്ഞ അദ്ദേഹം പുതിയ ആളുകളുടെ വഴിമുടക്കരുതെന്നും ഡി കെ താനുമായി ചർച്ച നടത്തുന്ന ഹൈക്കമാൻഡ് വ്യത്തങ്ങൾക്ക് മുന്നിൽ തുറന്നടിക്കുന്നു. 

ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ ശിവകുമാർ, ഹൈക്കമാൻഡിനോട് പറഞ്ഞത് 5 കാര്യങ്ങൾ; രാഹുലിനെ കാണും

ഒറ്റ ഉപമുഖ്യമന്ത്രി പദം മാത്രം, കൂടുതൽ വകുപ്പുകൾ, നിർദ്ദേശിക്കുന്ന മൂന്ന് എംഎൽഎമാർക്ക് മന്ത്രി സ്ഥാനം എന്നിങ്ങനെയാണ് മുന്നോട്ട് വച്ച ഓഫറുകൾ. രണ്ടാം ഘട്ടത്തിൽ ഡികെ മുഖ്യമന്ത്രിയാകുന്നതോടെ കൂടൂതൽ പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം എന്നതാണ് തീരുമാനം. 135 സീറ്റുകളിൽ വിജയം നേടിയാണ് കർണാടകയിൽ കോൺ​ഗ്രസ് അധികാരത്തിലെത്തിയത്. 66 സീറ്റുകളാണ് ബിജെപി നേടിയിരിക്കുന്നത്. 19 സീറ്റ് ജെഡിഎസിനും ലഭിച്ചു. കേവലഭൂരിപക്ഷത്തിന് മുകളിൽ സീറ്റുകൾ ലഭിച്ചതോടെ ആശങ്കകൾക്ക് വകയില്ലാതെ അധികാരം കോൺഗ്രസിലേക്കെന്ന് തീരുമാനമാകുകയായിരുന്നു. ഒറ്റ ഉപമുഖ്യമന്ത്രി പദം മാത്രം, കൂടുതൽ വകുപ്പുകൾ, നിർദ്ദേശിക്കുന്ന മൂന്ന് എംഎൽഎമാർക്ക് മന്ത്രി സ്ഥാനം എന്നിങ്ങനെയാണ് മുന്നോട്ട് വച്ച ഓഫറുകൾ. രണ്ടാം ഘട്ടത്തിൽ ഡികെ മുഖ്യമന്ത്രിയാകുന്നതോടെ കൂടൂതൽ പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം എന്നതാണ് തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ
ആദ്യം ചാറ്റിംഗ്, പിന്നീട് വീട്ടിലേക്ക് ക്ഷണിക്കും; രഹസ്യമായി വീഡിയോ പകർത്തി ഭീഷണി, തെലങ്കാനയിൽ ഹണിട്രാപ്പ്, ദമ്പതികൾ പിടിയിൽ