'ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ അന്വേഷണം അനിശ്ചിതമായി നീട്ടി കൊണ്ട് പോകാൻ അനുവദിക്കില്ല' സുപ്രീം കോടതി

Published : May 17, 2023, 02:17 PM IST
 'ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ അന്വേഷണം അനിശ്ചിതമായി  നീട്ടി കൊണ്ട് പോകാൻ അനുവദിക്കില്ല' സുപ്രീം കോടതി

Synopsis

അന്വേഷണം ആഗസ്ത് 14 നകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സെബിയോട് സുപ്രീം കോടതി നിർദേശിച്ചു

ദില്ലി:അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ സംബന്ധിച്ചുള്ള അന്വേഷണം പൂർത്തിയാക്കാൻ സെബിക്ക് സുപ്രീം കോടതി മൂന്ന് മാസം കൂടി അനുവദിച്ചു. അന്വേഷണം ആഗസ്ത് 14 നകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സെബിയോട് സുപ്രീം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. അന്വേഷണം പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം ആണ് സെബി തേടിയിരുന്നത്. എന്നാൽ അനിശ്ചിതമായി അന്വേഷണം നീട്ടികൊണ്ട് പോകാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അദാനി ഗ്രൂപ്പുമായോ മറ്റു കമ്പനികളുമായോ ബന്ധപ്പെട്ട് ഓഹരി വിപണിയിൽ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ രൂപീകൃതമായ   സമിതിയോട് അന്വേഷണം തുടരാനും സുപ്രീം കോടതി നിർദേശിച്ചു. നേരത്തെ സമിതി ഇടക്കാല റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറിയിരുന്നു.ഈ റിപ്പോർട്ട് കേസിലെ കക്ഷികൾക്ക് കൈമാറാനും കോടതി നിർദ്ദേശിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാൽഘറിൽ സർക്കാർ മുട്ടുമടക്കി; പതിനായിരങ്ങൾ പങ്കെടുത്ത സിപിഎം മാർച്ച് വിജയം; ആവശ്യങ്ങൾ അംഗീകരിച്ചു
5 പേരെ കൊന്ന യുവാവും ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ടയാളെ കൊന്ന യുവതിയും ജയിലിൽ വെച്ച് പ്രണയത്തിലായി, വിവാഹത്തിന് പരോൾ