വ്യാപാര ബന്ധം ഉണ്ടാകില്ലെന്ന് താക്കീത് നൽകി, ഇന്ത്യ-പാകിസ്ഥാൻ യുദ്ധം താൻ ഇടപെട്ട് അവസാനിപ്പിച്ചു, വീണ്ടും ഡോണൾഡ് ട്രംപ്

Published : Sep 18, 2025, 11:11 PM IST
trump modi

Synopsis

ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള യുദ്ധം  അവസാനിപ്പിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്  അടുത്ത ബന്ധമെന്നുണ്ടെന്നും സുഹൃത്ത് കൂടിയായ മോദിയോട്  സംസാരിച്ചുവെന്നും ട്രംപ്  

ദില്ലി : ആണവ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള യുദ്ധം താൻ ഇടപെട്ട് അവസാനിപ്പിച്ചെന്ന് വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യാപാര ബന്ധം ഉണ്ടാകില്ലെന്ന് താക്കീത് നൽകിയാണ് താൻ ഇടപെട്ടതെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് അടുത്ത ബന്ധമെന്നുണ്ടെന്നും സുഹൃത്ത് കൂടിയായ മോദിയോട് താൻ സംസാരിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്നും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിദ്വേഷം ഭയങ്കരമായിരുന്നുവെന്നും നേരത്തെയും ട്രംപ് പലവട്ടം അവകാശവാദം ഉന്നയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം 'അണുബോംബ്' യുദ്ധത്തിലേക്ക് നീങ്ങുമായിരുന്നുവെന്നും, എന്നാൽ തന്റെ ഇടപെടലുകൾ അത് തടഞ്ഞുവെന്നുമായിരുന്നു ട്രംപ് അവകാശപ്പെട്ടത്.

ഇന്ത്യയും പാകിസ്ഥാനും തള്ളി

എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെ ഇന്ത്യയും പാകിസ്ഥാനും തള്ളിക്കളഞ്ഞിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ഇരു രാജ്യങ്ങളിലെയും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ് സാധ്യമായതെന്നാണ് രാജ്യങ്ങളുടെ നിലപാട്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ഒരു രാജ്യവും ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ വിഷയത്തിൽ ഒരു മൂന്നാം കക്ഷി ഇടപെടലും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രം; സർവ്വീസുകൾ മറ്റു കമ്പനികൾക്ക് കൈമാറും, 5 ശതമാനം സർവ്വീസ് വെട്ടിക്കുറച്ചു
ചിരിക്കുന്ന ഫോട്ടോ വഴിത്തിരിവായ പോക്സോ കേസ്; കുറ്റാരോപിതനായ പ്രതിയെ വെറുതെവിട്ടു; പെൺകുട്ടിയുടെ പ്രായം തെളിയിക്കാനായില്ലെന്ന് ഛണ്ഡീഗഡ് കോടതി