മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്; പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയായി, ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിച്ച് പ്രധാനമന്ത്രി

Published : Mar 24, 2026, 07:30 PM ISTUpdated : Mar 24, 2026, 09:00 PM IST
Trump Calls PM Modi

Synopsis

ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിച്ച് മോദി. ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് നരേന്ദ്രമോദിയുടെ പ്രതികരണം.

ദില്ലി: പശ്ചിമേഷ്യയുദ്ധത്തിന്‍റെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിച്ച മോദി സമാധാനവും സ്ഥിരതയും നിലനിർത്താൻ ശ്രമങ്ങൾ തുടരുമെന്ന് വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ എന്ത് വെല്ലുവിളിയും നേരിടാൻ ജനങ്ങൾ തയാറായി നിൽക്കണമെന്ന് പ്രധാനമന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഫോണിൽ സംസാരിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഹോർമൂസ് കടലിടുക്ക് തുറക്കേണ്ടതിൻ്റെ ആവശ്യകതയും ഇരുവരും ചർച്ച ചെയ്തു. അന്താരാഷ്ട്ര വ്യാപാരത്തിന് നിർണ്ണായകമായ ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിപ്പ് അറിയിച്ചെന്ന് സംഭാഷണത്തിന് ശേഷമുള്ള ഏക്സ് പോസ്റ്റിൽ മോദി പറഞ്ഞു. സമാധാനവും സ്ഥിരതയും നിലനിർത്താൻ ശ്രമങ്ങൾ തുടരുമെന്ന് അമേരിക്കയും പ്രതികരിച്ചു. അതേസമയം ഇന്ന് രാജ്യസഭയിൽ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി തുടരുന്ന യുദ്ധസാഹചര്യം ലോകത്ത് ഊർജ പ്രതിസന്ധിക്ക് ഇടയാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിലെ പ്രതിസന്ധി ലോകം മറികടക്കാൻ ഏറെ സമയം വേണ്ടിവന്നേക്കാം. കൊവിഡ് കാലത്ത് എന്ന പോലെ കേന്ദ്രവും സംസ്ഥാനങ്ങളും ടീം ഇന്ത്യയായി നിൽക്കണമെന്നും മോദി നിർദേശിച്ചു.

 

അതേസമയം ഇന്ത്യയുടെ വിദേശ നയം എന്താണെന്ന് പറയാൻമമോദിക്കായില്ലെന്ന് രാഹുല്‍ ഗാന്ധി വിമർശിച്ചു. ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ എൽപിജി ടാങ്കറുകളായ ജഗ് വസന്ത്, പൈൻ ഗ്യാസ് എ്നിവ വരുന്നതിന്റെ ദൃശ്യങ്ങൾ ഇന്ന് സർക്കാർ മാധ്യമങ്ങൾക്ക് നൽകി. നാവികസേനയുടെ സുരക്ഷയോടെയാണ് ഈ എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഊർജ പ്രതിസന്ധി; പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യരുത്, ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രം
രാജ്യത്തെ ആദ്യ ​ദയാമരണം: വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ വിട വാങ്ങി, കോമയിൽ കഴിഞ്ഞത് 13 വർഷം