
ദില്ലി : ലോട്ടറി വ്യവസായി സാൻറിയാഗോ മാർട്ടിനിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും വിവരങ്ങൾ എടുക്കരുതെന്ന് ഇഡിയോട് സുപ്രീംകോടതി. മാർട്ടിന്റെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ലാപ്ടോപിൽ നിന്ന് വിവരം ചോർത്തരുതെന്നും പകർത്തരുതെന്നും സുപ്രീംകോടതി നൽകിയ നിർദ്ദേശത്തിലുണ്ട്. സ്വകാര്യത മൗലിക അവകാശമെന്ന വാദം ഉന്നയിച്ചാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. കോടതിയുടെ പരിഗണനയിലുളള പല കേസുകളിലും ഈ ഉത്തരവ് പ്രത്യാഘാതത്തിന് ഇടയാക്കാമെന്നാണ് വിലയിരുത്തൽ.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി വ്യവസായി സാന്‍റിയാഗോ മാര്‍ട്ടിന്‍റെ വീട്ടിലും ഓഫീസുകളിലും കഴിഞ്ഞ ദിവസം ഇഡി നടത്തിയ റെയ്ഡിൽ കണക്കില്‍പ്പെടാത്ത 12.41 കോടി കണ്ടെടുത്തിരുന്നു. ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. മുംബൈ, ദുബായ്, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ കണക്കിൽപ്പെടാത്ത പണത്തിന്റെ വൻ നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തിയെന്നായിരുന്നു ഇഡിയുടെ അവകാശവാദം. റെയ്ഡിനെ തുടര്‍ന്ന് സാന്‍റിയാഗോ മാര്‍ട്ടിന്‍റെ 6.42 കോടിയുടെ സ്ഥിര നിക്ഷേപവും മരവിപ്പിച്ചു. ഈ റെഡിയിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam