ഡബിൾ ഡെക്കർ ബസും കാറും കൂട്ടിയിടിച്ചു, 7 പേർക്ക് ദാരുണാന്ത്യം, നിരവധി പേർ ആശുപത്രിയിൽ

Published : Aug 04, 2024, 11:35 AM ISTUpdated : Aug 04, 2024, 11:36 AM IST
ഡബിൾ ഡെക്കർ ബസും കാറും കൂട്ടിയിടിച്ചു, 7 പേർക്ക് ദാരുണാന്ത്യം, നിരവധി പേർ ആശുപത്രിയിൽ

Synopsis

ദില്ലിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസ് പുലർച്ചെ 12:30 ഓടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിൽ 60 പേർ ഉണ്ടായിരുന്നു.

ദില്ലി: ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഞായറാഴ്ച പുലർച്ചെ ഡബിൾ ഡക്കർ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു.  റായ്ബറേലിയിൽ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ബസ് ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന കാറിൽ ഇടിച്ചാണ് അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. ദില്ലിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസ് പുലർച്ചെ 12:30 ഓടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിൽ 60 പേർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 31 ന് മൂന്ന് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത മറ്റൊരു സംഭവത്തിന് പിന്നാലെയാണ്  അപകടം. 

 

PREV
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്