
ദില്ലി: കശ്മീര്‍ താഴ്വരയിലെ മയക്കുമരുന്ന് ഉപയോഗത്തിനെക്കുറിച്ച് മുന്നറിയിപ്പുമായി മാനസികാരോഗ്യ വിദഗ്ധന്‍. എസ്കെഐഎംഎസ് മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗം തലവനായ ഡോ അബ്ദുള്‍ മജീദാണ് കശ്മീരിലെ മയക്കുമരുന്ന് ഉപയോഗത്തേക്കുറിച്ച് തുറന്ന് സംസാരിക്കുന്നത്. അടുത്തിടെ മയക്കുമരുന്നിന് അടിമയായ മകനില്‍ നിന്ന് കുടുംബത്തെ രക്ഷിക്കണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളില്‍ ആവശ്യവുമായി എത്തിയ പിതാവിന്‍റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് അബ്ദുള്‍ മജീദിന്‍റെ പ്രതികരണം.
മഹാമാരി പോലെ താഴ്വരയെ ബാധിച്ചിരിക്കുകയാണ് മയക്കുമരുന്ന്. ദിവസം തോറും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഏറ്റവും വിലയേറിയ ഹെറോയിന്‍ പോലും താഴ്വരയില്‍ ഇന്ന് സുലഭമായ അവസ്ഥയാണ്. വിവിധ രീതിയിലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന പത്ത് ലക്ഷത്തോളം യുവാക്കളും യുവതികളുമാണ് കശ്മീരിലുള്ളത്. ലോക് സഭയില്‍ സാമൂഹ്യ നീതി വകുപ്പ് നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്. ഉപയോഗിക്കുന്ന ലഹരിയുെ ആസ്പദമാക്കി വേറിട്ട കണക്കും സാമൂഹ്യ നീതി വകുപ്പ് ജമ്മു കശ്മീര്‍ എംപിക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.
കുടുംബത്തിലെ അംഗങ്ങള്‍ക്ക് നേരെ വരെ ലഹരിക്ക് അടിമയായ യുവതലമുറ തിരിയാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് മുതിര്‍ന്നവര്‍ പ്രതിരണങ്ങളുമായി എത്തുന്നത്. വ്യാപകമായ സിറിഞ്ചിന്‍റെ ഉപയോഗം മഞ്ഞപ്പിത്ത ബാധയ്ക്കും താഴ്വരയില്‍ കാരണമാകുന്നുണ്ട്. എങ്കിലും ചികിത്സയ്ക്കെത്തുന്നവര്‍ വീണ്ടും തിരിച്ച് ലഹരി ഉപയോഗത്തിലേക്ക് പോകാത്തത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും ഡോ അബ്ദുള്‍ മജീദ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam