പശ്ചിമബം​ഗാൾ രാജ്ഭവനിൽ നാടകീയ പരിശോധന, ബോംബ് സ്ക്വാഡും സിആർപിഎഫുമുൾപ്പെടെയെത്തി; സംഭവം വാക്പോരിന് പിന്നാലെ

Published : Nov 17, 2025, 06:22 PM IST
West Bengal governor Anandha boss

Synopsis

എസ്ഐആറിനെ ചൊല്ലിയുള്ള വാക്പോരിൽ നാടകീയ നീക്കങ്ങളുമായി പശ്ചിമ ബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: എസ്ഐആറിനെ ചൊല്ലിയുള്ള വാക്പോരിൽ നാടകീയ നീക്കങ്ങളുമായി പശ്ചിമ ബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസ്. രാജ്ഭവനിൽ അക്രമികളെ പാർപ്പിച്ചെന്ന തൃണമൂൽ കോൺ​ഗ്രസ് എംപി കല്യാൺ ബാനർജിയുടെ ആരോപണത്തിന് പിന്നാലെ ​ഗവർണറുടെ നേതൃത്ത്വത്തിൽ രാജ്ഭവൻ മുഴുവൻ വിവിധ സേനകളെ കൊണ്ട് പരിശോധിപ്പിച്ചു. എംപി മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ​ഗവർണർ മുന്നറിയിപ്പ് നല്കി. നിർണായക നിയമസഭാ തെരഞ്ഞെടുപ്പടുക്കവേ എസ്ഐആറിനെ ചൊല്ലി ടിഎംസി ഗവർണർ പോര് രൂക്ഷമാകുകയാണ്. എസ്ഐആർ നടപടികളോട് സഹകരിക്കണമെന്ന് പറഞ്ഞ ​ഗവർണറെ വിമർശിച്ചുകൊണ്ടാണ് തൃണമൂൽ കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് കല്യാൺ ബാനർജി എംപി ​ഗുരുതര ആരോപണം ഉന്നയിച്ചത്. തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകരെ കൊല്ലാൻ അക്രമികളെ ആയുധങ്ങളുമായി രാജ്ഭവനിൽ പാർപ്പിക്കുന്നു എന്നായിരുന്നു ആരോപണം. പിന്നാലെയാണ് ​ഗവർണർ ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ രാജ്ഭവൻ മുഴുവൻ അരിച്ചുപെറുക്കാൻ ഉത്തരവിട്ടത്.

പൊലീസ്, സിആർപിഎഫ്, ബോംബ് സ്ക്വാഡ്, ഡോ​ഗ് സ്ക്വാഡ് തുടങ്ങിയവയെല്ലാം തെരച്ചിലിനെത്തി. ഒന്നും കണ്ടെത്തിയില്ലെന്നും, തെറ്റായ ആരോപണം ഉന്നയിച്ച എംപി 24 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ​ഗവർണർ പറഞ്ഞു. രാജ്ഭവൻ ആകെ ഒഴിപ്പിച്ചാണ് തിരച്ചിൽ നടന്നത്. കല്യാൺ ബാനർജിക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ​ഗവണർ ലോക്സഭ സ്പീക്കർക്ക് കത്തയക്കും. മറ്റ് നിയമപരമായ വഴികളും നോക്കുമെന്നും സിവി ആനന്ദബോസിന്‍റെ ഓഫീസ് അറിയിച്ചു. കല്യാൺ ബാനർജിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?