കൊവിഡ് പ്രതിരോധം; ഡിആര്‍ഡിഒയുടെ കൊവിഡ് മരുന്ന് നാളെ പുറത്തിറക്കും

By Web TeamFirst Published May 16, 2021, 9:41 PM IST
Highlights

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് അലൈഡ് സയൻസസ് (ഐ‌എൻ‌എം‌എസ്) എന്ന ഡിആർഡിഒക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കോവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്.

ദില്ലി: ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ​ഗ്ലൂക്കോസ് നാളെ പുറത്തിറക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗാണ് മരുന്ന് പുറത്തിറക്കുക. ദില്ലിയിലെ ചില ആശുപത്രികളില്‍ നാളെ മരുന്ന് നല്‍കും. ആദ്യഘട്ടത്തിൽ പതിനായിരം ഡോസ് പുറത്തിറക്കാനാണ് തീരുമാനം.

പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം. അത്യാസന്ന നിലയിലുള്ള രോഗികൾക്കാവും ഈ മരുന്ന് നൽകുക. മരുന്ന് നൽകുന്നതോടെ രോഗികളുടെ താഴ്ന്ന ഓക്സിജൻ നില പൂർവാവസ്ഥയിലാകുമെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞത്. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ മരുന്ന് സംസ്ഥാനങ്ങൾക്ക് കൂടുതൽ കരുത്താകുമെന്നാണ് കരുതുന്നത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് അലൈഡ് സയൻസസ് (ഐ‌എൻ‌എം‌എസ്) എന്ന ഡിആർഡിഒക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കൊവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!