പുറംകടലിൽ നിന്നും ഹെറോയിൻ പിടികൂടിയ സംഭവം: നാല് പ്രതികൾക്കായി ഡിആ‍ര്‍ഐ കസ്റ്റഡി അപേക്ഷ നൽകി

Published : May 30, 2022, 03:54 PM IST
പുറംകടലിൽ നിന്നും ഹെറോയിൻ പിടികൂടിയ സംഭവം: നാല് പ്രതികൾക്കായി ഡിആ‍ര്‍ഐ കസ്റ്റഡി അപേക്ഷ നൽകി

Synopsis

  220 കിലോ ഹെറോയിൻ ആണ് പിടികൂടിയത്.  കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിൽ പുറങ്കടലിൽ നിന്നാണ് ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍  കണ്ടെത്തിയത്.

കൊച്ചി:കൊച്ചി പുറം കടലിൽ മൽസ്യബന്ധന ബോട്ടിൽ ഹെറോയിൻ കടത്തിയ കേസിൽ നാല് പ്രതികൾക്കായി ഡി.ആ‍ര്‍.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ്) കസ്റ്റഡി അപേക്ഷ നൽകി. ഒന്നാം പ്രതി ഡിസൺ, ഇരുപത്തി ഒന്നാം പ്രതി ക്രിസ്പൻ, ഇരുപത്തിരണ്ടാം പ്രതി  അറബത്ത് അലി, ഇരുപത്തിമൂന്നാം പ്രതി ഫൈസൽ റഹ്മാൻ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന് ഡിആ‍ര്‍ഐ ആവശ്യപ്പെടുന്നു. പ്രതികൾക്ക് രാജ്യാന്തര ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും ‍ഡിആ‍ര്‍ഐ വ്യക്തമാക്കി. കസ്റ്റഡി അപേക്ഷ അൽപസമയത്തിനകം എറണാകുളം സെഷൻസ് കോടതി പരിഗണിക്കും. 

തമിഴ് നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യ ബന്ധന ബോട്ടുകളിലായിരുന്നു ലഹരി മരുന്ന്. പുറങ്കടലിലൂടെ നീങ്ങുന്നതിനിടെയാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവരെ പിടികൂടി.  അഗത്തിക്കടുത്ത് പുറംകടലിൽ നിന്നാണ് ബോട്ട് പിടികൂടിയത്. മലയാളികളും തമിഴ്നാട് സ്വദേശികളും അടക്കം 20 പേരാണ് ബോട്ടുകളിലുണ്ടായിരുന്നത്. 

ലഹരിമരുന്ന് കൊണ്ടുവന്നത് പാകിസ്ഥാനിൽ നിന്നെന്ന് കരുതുന്നതായി ഡി ആർ ഐ വൃത്തങ്ങൾ അറിയിച്ചു, അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ച ഹെറോയിൻ ആണിത്, കപ്പലിൽ പുറങ്കടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു, ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയത്. കന്യാകുമാരിയായിരുന്നു ബോട്ടിന്‍റെ ലക്ഷ്യമെന്ന് സൂചന. പിടിയിലായവർ കന്യാകുമാരി സ്വദേശികളാണ്.

  220 കിലോ ഹെറോയിൻ ആണ് പിടികൂടിയത്.  കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിൽ പുറങ്കടലിൽ നിന്നാണ് ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍  കണ്ടെത്തിയത്.

PREV
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ