തെലങ്കാനയിൽ ഭൂമിതർക്കത്തെ തുടർന്ന് തഹസിൽദാർ ഓഫീസിലെ ആക്രമണം: പൊള്ളലേറ്റ ഡ്രൈവറും മരിച്ചു

By Web TeamFirst Published Nov 5, 2019, 3:32 PM IST
Highlights

പ്രതി ഓഫീസിലെത്തി തീകൊളുത്തിയ തഹസിൽദാർ ഇന്നലെ മരിച്ചിരുന്നു. തഹസിൽദാറിനെ  രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആണ് ഡ്രൈവർ ഗുരുനാഥൻ മരിച്ചത്. സംഭവം നടന്നത് തിങ്കളാഴ്ച.

അബ്ദുള്ളപൂർ: തെലങ്കാനയിൽ ഭൂമി തർക്കത്തെത്തുടർന്ന് നാട്ടുകാരൻ തീകൊളുത്തിയ തഹസിൽദാരെ രക്ഷിക്കാനുളള ശ്രമത്തിനിടെ പൊളളലേറ്റ ഡ്രൈവറും മരിച്ചു. അബ്ദുളളാപൂർ റവന്യൂ ഓഫീസിലെ ഡ്രൈവർ ഗുരുനാഥനാണ് മരിച്ചത്. സുരേഷ് എന്നയാൾ ഓഫീസിലെത്തി തീകൊളുത്തിയ തഹസിൽദാർ വിജയ റെഡ്ഡി ഇന്നലെ മരിച്ചിരുന്നു. ഇവരെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഗുരുനാഥന് എൺപത് ശതമാനത്തോളം പൊളളലേറ്റിരുന്നു. പ്രതി സുരേഷും രണ്ട് ജീവനക്കാരും ചികിത്സയിലാണ്.

തിങ്കളാഴ്ചയാണ് രണ്ട് പേരുടെ മരണത്തിലേക്ക് നയിച്ച സംഭവം നടന്നത്. തഹസിൽദാർ ഓഫീസിലെത്തിയ സുരേഷ്, വിജയയുടെ കാബിനുള്ളിൽ പ്രവേശിക്കുകയും തീകൊളുത്തുകയുമായിരുന്നു. വിജയയുടെ നിലവിളി കേട്ട് ക്യാബിനുള്ളിലെത്തിയ സഹപ്രവർത്തകർ‌ വിജയയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സംഭവ സ്ഥലത്ത് വച്ച് തന്നെ വിജയ മരിച്ചു. 

60 ശതമാനം പൊള്ളലേറ്റ പ്രതിയും ചികിത്സയിലാണ്. തെലങ്കാന വിദ്യാഭ്യാസ മന്ത്രി പി സാബിത ഇന്ദ്ര റെഡ്ഡി, കോൺ​ഗ്രസ് എംപി വെങ്കിട റെഡ്ഡി, മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പടെയുള്ളവർ തഹസിൽദാർ ഓഫീസ് സന്ദർശിച്ചിരുന്നു. സർക്കാർ ഉദ്യോ​ഗസ്ഥർക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ ഓഫീസിന് മുന്നിൽ റവന്യൂ ഉദ്യോ​ഗസ്ഥർ പ്രതിഷേധ സമരം നടത്തിയിരുന്നു. 
 

click me!