അമൃത്‌സറിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ അനധികൃത ഡ്രോൺ; വെടിവച്ചിട്ട് ബിഎസ്എഫ്

Published : Oct 17, 2022, 02:09 AM IST
അമൃത്‌സറിലെ ഇന്ത്യ-പാകിസ്ഥാൻ  അതിർത്തിയിൽ അനധികൃത ഡ്രോൺ; വെടിവച്ചിട്ട് ബിഎസ്എഫ്

Synopsis

ഞായറാഴ്ച രാത്രിയാണ് സംഭവം. ഈ അതിർത്തിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്.

ദില്ലി: പഞ്ചാബിലെ അമൃത്‌സർ മേഖലയിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽ  അതിർത്തി സുരക്ഷാ സേന ക്വാഡ്-കോപ്റ്റർ സ്‌പോർട്‌സ് ഡ്രോൺ വെടിവച്ചിട്ടതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഈ അതിർത്തിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്.

12 കിലോഗ്രാം ഭാരമുള്ള ഡ്രോണിൽ നാല് പ്രൊപ്പല്ലറുകൾ ഉണ്ടായിരുന്നു. രാത്രി 9.15 ഓടെ അമൃത്സർ സെക്ടറിലെ റാനിയ അതിർത്തി പോസ്റ്റിന് സമീപം ബിഎസ്എഫിന്റെ 22-ാം ബറ്റാലിയൻ സൈന്യം ഡ്രോൺ  വെടിവച്ചിടുകയായിരുന്നു. ഡ്രോണിൽ കയറ്റുകയും കടത്തുകയും ചെയ്ത ചില ചരക്കുകളും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ബിഎസ്എഫ് വക്താവ് അറിയിച്ചു. ഒക്ടോബർ 13ന് പാതിരാത്രിയിൽ നടന്ന സമാനമായ ഒരു സംഭവത്തിൽ പഞ്ചാബിലെ ഗുർദാസ്പൂർ സെക്ടറിൽ ബിഎസ്എഫ് ഒരു വലിയ (ക്വാഡ് കോപ്റ്റർ) പാകിസ്ഥാൻ ഡ്രോൺ വെടിവച്ചിട്ടിരുന്നു.  

Read Also: റഷ്യ സൈനികർക്ക് 'വയാ​ഗ്ര' നൽകുന്നെന്ന് യുഎൻ, പ്രതികരിച്ച് തസ്ലീമ നസ്റിൻ; പാകിസ്ഥാൻ സൈനികരെക്കുറിച്ച് പരാമർശം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് പ്രതിയുടെ മൊഴി; വാളയാറിൽ യൂട്യൂബർ പൊലീസ് പിടിയിൽ; പരിശോധനയിൽ 1.18 കോടി രൂപ പിടികൂടി