കശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം: ആയുധക്കടത്തെന്ന് സംശയം

Published : Jun 09, 2022, 09:04 AM IST
കശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം: ആയുധക്കടത്തെന്ന് സംശയം

Synopsis

നേരത്തെ സ്ഫോടക വസ്തുക്കൾ ടിഫിൻബോക്സിലാക്കി ഡ്രോണ് ഉപയോഗിച്ച് അതിർത്തി കടത്താനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. 

ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ത്യ പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം (Drone spotted in india Pakistan border). അർണിയ സെക്ടറിലാണ് ഡ്രോൺ കണ്ടത്. അതിർത്തി രക്ഷ സേന വെടിവച്ചതോടെ  ഡ്രോൺ പാക് മേഖലയിലേക്ക് തിരികെ പോയി. ആയുധക്കടത്തിന് വേണ്ടിയാവും ഡ്രോൺ  അതിർത്തി കടന്നെത്തിയെന്നതാണ് സംശയം. 

നേരത്തെ സ്ഫോടക വസ്തുക്കൾ ടിഫിൻബോക്സിലാക്കി ഡ്രോണ് ഉപയോഗിച്ച് അതിർത്തി കടത്താനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. കുട്ടികൾ ഉപയോഗിക്കുന്ന മൂന്ന് ടിഫിൻ ബോക്സിലാക്കി ടൈം ബോംബുകൾ അതിർത്തി കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തകർത്തത്.

ചൊവ്വാഴ്ച രാത്രി ജമ്മു കാശ്മീരിൽ  നിയന്ത്രണ രേഖയ്ക്കടുത്തെ കനാചക് മേഖലയിലാണ് രണ്ടു തവണയായി ഡ്രോൺ സാന്നിധ്യം കണ്ടത്. ദായരന്‍ മേഖലയില്‍  ഡ്രോണിൽ ഘടിപ്പിച്ച സ്ഫോടകവസ്തുക്കൾ ബിഎസ്എഫ് വെടിവെച്ചിട്ടു. പക്ഷേ ഡ്രോൺ തകർക്കാനായില്ല. പരിശോധനയില്‍  മൂന്ന് ചെറിയ ടിഫിന്‍ ബോക്സുകളിലാക്കിയ സ്ഫോടകവസ്തുക്കൾ  കണ്ടെത്തി. വിവിധ സമയങ്ങളിലായി സ്ഫോടനം നടത്താനുള്ള ടൈമറുകളും ഘടിപ്പിച്ചിരുന്നു. നിയന്ത്രിത സ്ഫോടനത്തിലൂടെ ഇവയെല്ലാം നശിപ്പിച്ചെന്നും ജമ്മു കശ്മീർ പോലീസ് അറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്

രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി റാം നാഥ്‌ കോവിന്ദ് ഇന്ന് ജമ്മു കാശ്മീരിലെത്തുന്നുണ്ട്. ജമ്മു ഐഐഎമ്മിലെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന രാഷ്‌ട്രപതി വൈഷ്ണോ ദേവി ക്ഷേത്രത്തിലും സന്ദർശനം നടത്തും. കാശ്മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ സന്ദർശനം. 

അതേസമയം ഇന്ത്യന്‍ അതിര്‍ത്തിയായ ലഡാക്കില്‍ ചൈന നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്ക. ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്കന്‍ സൈനിക മേധാവി ജനറല്‍ ചാള്‍സ് എഫ്ലിന്‍ പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയിലെ സമാധാന അന്തരീക്ഷത്തെ ബാധിക്കുന്നതാണ് ചൈനയുടെ നടപടികളെന്നും അമേരിക്കന്‍ സൈനിക മേധാവി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി