ചരിത്രദിനം; രാഷ്ട്രപതി‌യായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ദില്ലിയിൽ ആഘോഷമയം

By Web TeamFirst Published Jul 25, 2022, 12:36 AM IST
Highlights

ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്ന് ആദ്യത്തെ രാഷ്ട്രപതിയായി ചരിത്രം കുറിക്കാനായി ഒരുങ്ങുകയാണ് ദ്രൗപദി മുർമു. റായ്സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത തുടങ്ങി പല പ്രത്യേകതകൾക്കും ഇന്നത്തെ ദിവസം രാജ്യം സാക്ഷ്യം വഹിക്കും.

ദില്ലി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിങ്കളാഴ്ച സ്ഥാനമേൽക്കും. പുതിയ രാഷ്ട്രപതിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ദില്ലിയിൽ ആഘോഷങ്ങൾ തുടരുകയാണ്. നാളെ രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്ന് ആദ്യത്തെ രാഷ്ട്രപതിയായി ചരിത്രം കുറിക്കാനായി ഒരുങ്ങുകയാണ് ദ്രൗപദി മുർമു. റായ്സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത തുടങ്ങി പല പ്രത്യേകതകൾക്കും ഇന്നത്തെ ദിവസം രാജ്യം സാക്ഷ്യം വഹിക്കും. ദില്ലിയിലെ ദ്രൗപദി മുർമുവിൻറെ വസതിയിലേക്ക് രാജ്യത്തുടനീളമുള്ള ഗോത്രവർഗ്ഗ കലാസംഘങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ദില്ലിയിക്കൊപ്പം ആദിവാസി മേഖലകളിലും രണ്ടു ദിവസം നീളുന്ന ആഘോഷങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്. 

'നിശ്ചയദാർഢ്യമുള്ള ജനതയിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതം'; വിടവാങ്ങൽ പ്രസം​ഗത്തിൽ രാംനാഥ് കോവിന്ദ്

ദ്രൗപദി മുർമുവിനെ അഭിനന്ദിക്കാൻ മന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കൾ വീട്ടിലെത്തി. തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം നിയുക്ത രാഷ്ട്രപതി പാർലമെൻറിൽ എത്തും. ചടങ്ങ് നടക്കുന്ന സാഹചര്യത്തിൽ പാ‍ർലമെൻറിൻറെ ഇരുസഭകളും നാളെ രണ്ടു മണിക്ക് മാത്രമേ ചേരുകയുള്ളു. പാർലമെൻറിന് ചുറ്റുമുള്ള 30 ഓഫീസുകൾക്ക് ഉച്ചവരെ അവധി നൽകി. തിരികെ രാഷ്ട്രപതി ഭവൻ വരെ എത്തിയ ശേഷമായിരിക്കും രാംനാഥ് കോവിന്ദ് പുതിയ ഔദ്യോഗിക വസതിയിലേക്ക് മാറുക. സോണിയ ഗാന്ധിയുടെ വീട്ടിന് തൊട്ടടുത്തുള്ള, നേരത്തെ രാംവിലാസ് പസ്വാൻ താമസിച്ചിരുന്ന 9 ജൻപഥിലേക്കായിരിക്കും രാംനാഥ് കോവിന്ദ് മാറുക.   

ആദിവാസി വിഭാ​ഗത്തില്‍ നിന്നും ആദ്യ പ്രഥമപൗര; ആരാണ് ദ്രൗപതി മുർമു

എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണം; ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി

ത്രിപുരയിലും ക്രോസ് വോട്ടിങ്; ദ്രൗപതി മുർമുവിന് രണ്ട് വോട്ട് കുറഞ്ഞു, സഖ്യകക്ഷിയെ കുറ്റപ്പെടുത്തി ബിജെപി 

 

ദില്ലി: ത്രിപുരയിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹക്ക് അനുകൂലമായി ക്രോസ് വോട്ടിങ്. പ്രതീക്ഷിച്ചതിലും രണ്ട് വോട്ടാണ് സിൻഹക്ക് അധികമായി ലഭിച്ചത്. ദ്രൗപതി മുർമുവിന് ലഭിക്കേണ്ട ആകെ വോട്ടിൽ രണ്ട് വോട്ടിന്റെ കുറവുണ്ടായി. സംഭവത്തിൽ സഖ്യകക്ഷിയായ ഐപിഎഫ്ടി പാർട്ടിയെ കുറ്റപ്പെടുത്തി ബിജെപി രം​ഗത്തെത്തി. പാർട്ടി എംഎൽഎമാരാരും ക്രോസ് വോട്ട് ചെയ്തിട്ടില്ലെന്ന് ത്രിപുരയിലെ ബിജെപി അവകാശപ്പെട്ടു.

ചരിത്രദിനം; രാഷ്ട്രപതി‌യായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ദില്ലിയിൽ ആഘോഷമയം

പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്‌ക്ക് വോട്ട് ചെയ്‌തതായി നേരത്തെ സംശയിച്ചിരുന്ന എംഎൽഎമാരെ പാർട്ടിയുടെ ആഭ്യന്തര അന്വേഷണത്തിൽ നിന്ന് ഒഴിവാക്കി. വിമത എംഎൽഎമാരായ ദിബ ചന്ദ്ര ഹ്രാങ്ഖാൾ, ബർബ മോഹൻ ത്രിപുര എന്നിവർക്കെതിരെ സംശയമുയർന്നിരുന്നു. എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമുവിന് 43 വോട്ടുകൾക്ക് പകരം 41 വോട്ടുകൾ ലഭിച്ചപ്പോൾ സിൻഹ 18 വോട്ടുകൾ നേടി. സി.പി.ഐ.എമ്മിന് 15ഉം കോൺഗ്രസിന് ഒരാളുമാണ് നിയമസഭയിൽ ഉള്ളത്.  ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ക്രോസ് വോട്ട് ചെയ്ത എംഎൽഎമാർ ഐപിഎഫ്ടി പാർട്ടിയിൽ നിന്നുള്ളവരാണെന്നാണ് ബിജെപി വാദം. അവരുടെ രണ്ട് എംഎൽഎമാർ പാർട്ടിയുമായി സഹകരിക്കുന്നില്ലെന്നും  ഐപിഎഫ്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്നും ബിജെപി നേതാക്കൾ പറയുന്നു. ​ഗണ്യമായ ആദിവാസി ജനസംഖ്യയുള്ള ത്രിപുരയിൽ നിന്ന് ദ്രൗപതി മുർമുവിന് വോട്ട് കുറഞ്ഞത് ബിജെപിക്ക് തിരിച്ചടിയാണ്. അതേസമയം, കേരളത്തിൽ നിന്നടക്കം ദ്രൗപതി മുർമുവിന് അനുകൂലമായി ക്രോസ് വോട്ടിങ് നടന്നുവെന്നതും ശ്രദ്ധേയം. ​ഗുജറാത്ത്, അസം, യുപി, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് മുർമുവിന് അനുകൂലമായി വോട്ട് ലഭിച്ചു. 

click me!