രാജ്യത്ത് വിവിധ ഇടങ്ങളിലായി 163 കോടിയുടെ ലഹരി വേട്ട, അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ

Published : Mar 16, 2025, 12:47 PM ISTUpdated : Mar 16, 2025, 02:21 PM IST
രാജ്യത്ത് വിവിധ ഇടങ്ങളിലായി 163 കോടിയുടെ ലഹരി വേട്ട, അന്വേഷണ  സംഘത്തെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ

Synopsis

അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ പൊലീസ് അടക്കം ഏജൻസികൾ ലഹരിവേട്ട സജീവമാക്കിയിരിക്കുന്നത്

ദില്ലി:രാജ്യത്ത് വിവിധ ഇടങ്ങളിലായി 163 കോടിയുടെ ലഹരി വേട്ട. ഗുവാഹത്തി, ഇംഫാൽ സോണുകളിൽ നിന്ന്  88 കോടിയുടെ ലഹരിമരുന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി.അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ പൊലീസ് അടക്കം ഏജൻസികൾ ലഹരിവേട്ട സജീവമാക്കിയിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗുവഹാത്തി,ഇംഫാൽ സോണുകളിലായി എൻസിബി വന്‍ സംഘത്തെ പിടികൂടി. 88 കോടി രൂപ വില വരുന്ന മെത്താംഫെറ്റമീനാണ് കണ്ടെത്തിയത്. ഇന്ത്യയിലെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കാൻ മ്യാൻമാർ അതിർത്തി വഴി കടത്തിയെന്നാണ് വിവരം. ലഹരിമുക്ത ഭാരതമെന്ന കേന്ദ്രസർക്കാർ നടപടിക്ക് ശക്തിപകരുന്ന നടപടിയെന്ന് വ്യക്തമാക്കിയ കേന്ദആഭ്യന്തരമന്ത്രി അമിത് ഷാ NCB സംഘത്തെ അഭിനന്ദിച്ചു.

 

അതേസമയം കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണ് ബെംഗളൂരൂവിൽ നടന്നത്.ദില്ലയിൽ നിന്ന് ബംഗളുരുവിൽ എത്തിയ രണ്ട് സ്ത്രീകളിൽ നിന്നായി 37.87 കിലോ എംഡിഎംഎ ആണ് പിടികൂടിയത്.ബംബ ഫന്റ, അബിഗേയ്ൽ അഡോണിസ് എന്നീ രണ്ട് ദക്ഷിണാഫ്രിക്ക സ്വദേശികളാണ് പിടിയിലായത്.കഴിഞ്ഞ വർഷം മംഗളൂരു പൊലീസ് എടുത്ത കേസിലെ അന്വേഷണം ഈ റാക്കറ്റിലേക്ക് എത്തിയത്.നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത നൈജീരിയൻ സ്വദേശി പീറ്റർ ഇക്കെഡി ബെലോൻവു എന്നയാളിൽ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്. കർണാടകത്തിലേക്ക് ലഹരിക്കടത്തുന്ന സംഘത്തിലെ പ്രധാനക്ണ്ണികളാണ് പിടിയിലായതെന്ന് മംഗളുരു കമ്മീഷണർ അനുപം അഗർവാൾ അറിയിച്ചു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്