
പോർബന്ദർ: 600 കോടി രൂപ വിലയുള്ള മയക്കുമരുന്നുമായി വന്ന പാകിസ്താനിൽ നിന്നുള്ള ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. 86 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു കോസ്റ്റ് ഗാർഡിന്‍റെ ഓപ്പറേഷൻ. ബോട്ടിലെ 14 ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.
പഴുതടച്ച ഓപ്പറേഷന്‍റെ ഭാഗമായി കോസ്റ്റ് ഗാർഡ് കപ്പലുകളും വിമാനങ്ങളും വിന്യസിച്ചു. ഓപ്പറേഷനിൽ ഉൾപ്പെട്ടിരുന്ന പ്രധാന കപ്പലുകളിലൊന്ന് കോസ്റ്റ് ഗാർഡ് കപ്പൽ രാജ്രതൻ ആയിരുന്നു, അതിൽ നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെയും തീവ്രവാദ വിരുദ്ധ ഏജൻസിയിലെയും ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. മയക്കുമരുന്ന് നിറച്ച ബോട്ട് പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മയക്കുമരുന്ന് നിറച്ച ബോട്ട് എത്ര തന്ത്രം പ്രയോഗിച്ചിട്ടും വേഗമേറിയ രാജ്രതനിൽ നിന്ന് രക്ഷപ്പെടാനായില്ലെന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു. ബോട്ടിൽ നടത്തിയ തെരച്ചിലിൽ മയക്കുമരുന്ന് കണ്ടെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam