'ഇത്തരക്കാരോ അധികാരത്തില്‍'; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി

Published : Jul 08, 2019, 03:37 PM ISTUpdated : Jul 08, 2019, 04:33 PM IST
'ഇത്തരക്കാരോ അധികാരത്തില്‍'; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി

Synopsis

ബിജെപി എംപിയും എസ് സി കമ്മീഷന്‍ ചെയര്‍മാനുമായ റാം ശങ്കര്‍ കത്തേരിയ കഴിഞ്ഞ ദിവസം കൂടെയുള്ള ജീവനക്കാരനെ പരസ്യമായി ശകാരിക്കുകയും ടോള്‍ ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രിയങ്കയുടെ വിമര്‍ശനം.

ദില്ലി: ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മദ്യപാനികളാണോ അധികാരത്തിലേറിയതെന്ന് പ്രിയങ്ക ചോദിച്ചു. ബിജെപി നേതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ട്വിറ്ററിലൂടെ പ്രിയങ്കയുടെ പ്രതികരണം. ഒരാള്‍ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുന്നു. മറ്റൊരാള്‍ ടോള്‍ ജീവനക്കാരെ ലാത്തി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നു. ഈ വിഷയത്തിലൊക്കെ എന്തെങ്കിലും നടപടിയെടുത്തോയെന്നും പ്രിയങ്ക ചോദിച്ചു.

ബിജെപി എംപിയും എസ് സി കമ്മീഷന്‍ ചെയര്‍മാനുമായ റാം ശങ്കര്‍ കത്തേരിയ കഴിഞ്ഞ ദിവസം കൂടെയുള്ള ജീവനക്കാരനെ പരസ്യമായി ശകാരിക്കുകയും ടോള്‍ ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രിയങ്കയുടെ വിമര്‍ശനം. ജനത്തെ സേവിക്കാനാണ് ബിജെപി നേതാക്കളെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചത്. എന്നാല്‍, അവര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. 

ബിജെപി എംഎല്‍എ ആകാശ് വിജയ വര്‍ഗിയ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മുന്‍സിപ്പല്‍ ജീവനക്കാരനെ മര്‍ദ്ദിച്ചത് വന്‍വിവാദമായിരുന്നു.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എ നിതീഷ് റാണെയും സംഘവും ഗവണ്‍മെന്‍റ് എന്‍ജിനീയറുടെ മേല്‍ ചളി കോരിയൊഴിച്ചതും വിവാദമായിരുന്നു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്