ബിജെപിയില്‍ ചേര്‍ന്നതിന്‍റെ പേരില്‍ മുസ്ലിം സ്ത്രീയോട് വാടക വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടതായി പരാതി

Published : Jul 08, 2019, 01:23 PM IST
ബിജെപിയില്‍ ചേര്‍ന്നതിന്‍റെ പേരില്‍ മുസ്ലിം സ്ത്രീയോട് വാടക വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടതായി പരാതി

Synopsis

ബിജെപിയിൽ ചേര്‍ന്നതിന്‍റെ പേരില്‍ മുസ്ലിം സ്ത്രീയോട് വാടകവീട്ടിൽ നിന്ന് ഇറങ്ങാൻ ഉടമ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 

അലിഗഡ്: ബിജെപിയിൽ ചേര്‍ന്നതിന്‍റെ പേരില്‍ മുസ്ലിം സ്ത്രീയോട് വാടകവീട്ടിൽ നിന്ന് ഇറങ്ങാൻ ഉടമ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ഗുലിസ്‌താന എന്ന സ്ത്രീയാണ് പരാതിയുമായി രംഗത്തെത്തിയത്. വീട്ടിൽ നിന്ന് ഇറങ്ങണം എന്നാവശ്യപ്പെടുകയും വീട്ടുടമസ്ഥൻ തന്നോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി അവര്‍ പറയുന്നു. 

കഴിഞ്ഞ ദിവസമാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് ശേഷം വീട്ടിലെത്തിയ വീട്ടുടമ ഭീഷണിപ്പെടുത്തുകയും എത്രയും വേഗം വീടൊഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു.  ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വീട്ടുടമയുടെ അമ്മ 4000 രൂപ കറണ്ട് ബില്ല് ആവശ്യപ്പെട്ടു. 

തുടര്‍ന്ന് തര്‍ക്കം പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ടതായി മാറുകയും വീടൊഴിയാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.  ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് ആകാശ് കുല്‍ഹരി പറഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലേക്ക്, മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം
3000 രൂപയ്ക്ക് സിസേറിയൻ, പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രസവ ശസ്ത്രക്രിയയിൽ യുവതിക്ക് ദാരുണാന്ത്യം, 5 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് അംഗീകാരമില്ല