സ്വാതന്ത്ര്യ സമരസേനാനിയും ആക്ടിവിസ്റ്റുമായ എച്ച് എസ് ദുരൈസ്വാമി അന്തരിച്ചു

Published : May 26, 2021, 03:44 PM IST
സ്വാതന്ത്ര്യ സമരസേനാനിയും ആക്ടിവിസ്റ്റുമായ എച്ച് എസ് ദുരൈസ്വാമി അന്തരിച്ചു

Synopsis

ബെംഗളുരുവിലെ ആശുപത്രിയിലാണ് അന്ത്യം. 104 വയസ്സായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിലടക്കം പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 

ബെം​ഗളൂരു: സ്വാതന്ത്ര സമരസേനാനിയും ആക്ടിവിസ്റ്റുമായിരുന്ന എച്ച് എസ് ദുരൈസ്വാമി അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ബെംഗളുരുവിലെ ആശുപത്രിയിലാണ് അന്ത്യം. 104 വയസ്സായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിലടക്കം പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 

ഈയിടെ നടന്ന ബെംഗളുരുവിലെ സിഎഎ പ്രക്ഷോഭത്തിലടക്കം ഉപവാസമിരുന്നത് ദേശീയ ശ്രദ്ധ നേടിയിരുന്നു. കൊവിഡ് മുക്തനായ അദ്ദേഹം അവസാനകാലം വരെ കർണാടകത്തിലെ സമര വേദികളിൽ സജീവമായിരുന്നു. മരണത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ–യുഎസ് ചർച്ച പരാജയപ്പെട്ടതില്‍ പ്രതികരിക്കാതെ ഇന്ത്യ; ഹോർമുസിൽ പാകിസ്ഥാൻ ഇടപെടല്‍ നിരീക്ഷിച്ച് രാജ്യം
മകന്‍റെ മരണത്തില്‍ ദുരൂഹത, സുഹൃത്തുക്കൾക്കെതിരെ ആരോപണവുമായി അമ്മ, കേസെടുത്ത് പൊലീസ്