
ദില്ലി: തിരക്കേറിയ വണ്‍വേയിൽ ഇ-റിക്ഷ യൂ ടേണ്‍ എടുക്കുന്നതിനിടെ പിന്നിൽ നിന്നു വന്ന ബൈക്കിലിടിച്ച് മരണം. ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. പാലത്തിലാണ് ഇ-റിക്ഷ പെട്ടെന്ന് യൂ ടേണ്‍ എടുത്തത്. ബൈക്ക് യാത്രികൻ റോഡിൽ വീഴുന്നത് കണ്ട് ഇ റിക്ഷ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം.
തിരക്കേറിയ വണ്‍വേയിൽ റിക്ഷ യൂ ടേണ്‍ എടുക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് ഓടിച്ചിരുന്ന ആകാശ് സിംഗ് (21) റോഡിൽ വീണു. അപകടം കണ്ട് നിർത്തിയ മറ്റ് യാത്രക്കാരാണ് ആകാശ് സിംഗിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തും മുൻപ് ആകാശ് മരിച്ചു.
ആകാശ് സിംഗിന്‍റെ പിതാവ് അശ്വനി സിംഗിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇ-റിക്ഷാ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആകാശ് ശനിയാഴ്ച ഓഫീസിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
'ദിവസം ഒരു ഈത്തപ്പഴം മാത്രം ഭക്ഷണം'; എഞ്ചിനീയറും സഹോദരനും വീട്ടിൽ മരിച്ചനിലയിൽ, അമ്മ അബോധാവസ്ഥയിൽ
പ്രദേശത്തെ ഇ-റിക്ഷകൾ മിക്ക സമയത്തും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ചോദിച്ചാൽ സംഘം ചേർന്ന് ആക്രമിക്കാറുണ്ടെന്നാണ് പരാതി. ഇ-റിക്ഷകള്‍ മലിനീകരണമുണ്ടാക്കുന്നില്ല. എന്നാൽ അതിനർത്ഥം റോഡിൽ ഇഷ്ടം പോലെ ഓടിക്കാം എന്നല്ല. ഇ-റിക്ഷകൾ തെറ്റായ വശം എടുക്കുന്നതും പെട്ടെന്ന് വളയുന്നതും പതിവാണെന്നും യാത്രക്കാർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam