ഇടത് ഭരണം അവസാനിപ്പിക്കാൻ മമതയെ സഹായിച്ച മണ്ണ്, ബിജെപിയെ ഞെട്ടിക്കാൻ വീണ്ടും ഇറങ്ങുമോ മമത? ഉറ്റുനോക്കി രാഷ്ട്രീയലോകം

Published : Sep 08, 2026, 07:50 AM IST
mamta banarjee, bjp

Synopsis

പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, രജിനഗർ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ ആറിന് നടക്കും. സുവേന്ദു അധികാരി രാജിവെച്ച നന്ദിഗ്രാമിൽ, നിയമസഭയിലേക്ക് തിരിച്ചെത്താൻ മമത ബാനർജി മത്സരിക്കുമോയെന്ന് രാഷ്ട്രീയ ലോകം ഉറ്റുനോക്കുകയാണ്. മമതയുടെ രാഷ്ട്രീയ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മണ്ണാണ് നന്ദിഗ്രാം.

കൊൽക്കത്ത; പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, രജിനഗർ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയപ്പോര് മുറുകുന്നു. ഒക്ടോബർ ആറിനാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ബിജെപി നേതാവും നിലവിലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരി രാജിവെച്ചതിനെ തുടർന്നാണ് നന്ദിഗ്രാമിലും, ഹുമയൂൺ കബീറിന്‍റെ രാജിയെ തുടർന്ന് റെജിനഗറിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

സെപ്റ്റംബർ ഒമ്പതിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. സെപ്റ്റംബർ 16 ആണ് പത്രിക സമർപ്പിക്കാനുള്ള അവാസന തീയതി. സൂക്ഷ്മപരിശോധന സെപ്റ്റംബർ 17-നും പത്രിക പിൻവലിക്കാനുള്ള സമയം സെപ്റ്റംബർ 19 വരെയും ആയിരിക്കും. ഒക്ടോബർ ഒമ്പതിനാണ് വോട്ടെണ്ണൽ. ബിജെപിയുടെ സുവേന്ദു അധികാരിയോട് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ പരാജയപ്പെട്ട തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, വീണ്ടും നിയമസഭയിലേക്ക് എത്താൻ നന്ദിഗ്രാമിൽ മത്സരിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലും ഭവാനിപൂരിലും ഒരുപോലെ വിജയിച്ച സുവേന്ദു അധികാരി, ഭവാനിപൂർ നിലനിർത്തി നന്ദിഗ്രാം രാജിവെക്കുകയായിരുന്നു. 2007-ലെ ചരിത്രപരമായ കർഷക പ്രക്ഷോഭത്തിലൂടെ ബംഗാൾ രാഷ്ട്രീയത്തിൽ ഇടതുമുന്നണിയുടെ 34 വർഷത്തെ ഭരണത്തിന് വിരാമമിടാൻ മമതയെ സഹായിച്ച മണ്ണാണ് നന്ദിഗ്രാം. അതുകൊണ്ടുതന്നെ, മമതയുടെ രാഷ്ട്രീയ തിരിച്ചുവരവിന് നന്ദിഗ്രാം തന്നെ വേദിയാകുമോ എന്ന ചർച്ചകൾ ചൂടുപിടിച്ചിട്ടുണ്ട്.

ബംഗാളിലെ രണ്ട് മണ്ഡലങ്ങൾക്ക് പുറമെ തമിഴ്‌നാട്ടിലെ രണ്ട് നിയമസഭാ സീറ്റുകളിലേക്കും പുതുച്ചേരി, അസാം എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളിലേക്കും ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കും. കൂടാതെ അസാമിലെ നാഗോൺ ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒക്ടോബർ ആറിലേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശ്വാസംമുട്ടൽ നേരിട്ട് അത്യാസന്ന നിലയിലായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽവീണു; യാത്ര വൈകി, കുഞ്ഞ് മരിച്ചു
മഹാരാഷ്ട്ര തെരുവുകളും കീഴടക്കി വിദ്യാർഥി പ്രക്ഷോഭം, എംപിഎസ്‍സി ചെയർമാന്റെ രാജിയടക്കമുളള ആവശ്യങ്ങൾ നടപ്പാകാതെ പിന്മാറില്ല; പിന്തുണയുമായി രാഹുൽ ഗാന്ധി