ഇ 20 പെട്രോൾ നയം: നിതിൻ ഗഡ്കരിക്കെതിരായ വ്യാജ വീഡിയോകൾ നീക്കം ചെയ്യാൻ ബോംബെ ഹൈക്കോടതി ഉത്തരവ്

Published : Aug 05, 2026, 04:00 PM IST
Nitin Gadkari E20 Petrol

Synopsis

ഗഡ്കരിക്കെതിരെ ഇ 20 പെട്രോൾ നയവുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ വീഡിയോകൾ നീക്കം ചെയ്യാൻ ബോംബെ ഹൈക്കോടതി. ഗഡ്കരി നൽകിയ ഹർജിയിലാണ് ഗൂഗിൾ, മെറ്റാ, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കാൻ നിർദേശിച്ചത്

മുംബൈ: കേന്ദ്ര സർക്കാരിന്റെ ഈ 20 പെട്രോൾ നയവുമായി ബന്ധപ്പെടുത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കെതിരെ അപകീർത്തികരവും വ്യാജവുമായ ഉള്ളടക്കങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യാൻ ബോംബെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇ 20 പെട്രോൾ നയത്തിന്റെ പേരിൽ തനിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്നുവെന്ന് കാട്ടി നിതിൻ ഗഡ്കരി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഗൂഗിൾ, മെറ്റാ, എക്സ് തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കാണ് ഇത്തരം വീഡിയോകളും വ്യാജ പ്രചാരണങ്ങളും ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി നിർദേശം നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

88 കോടിയുടെ തട്ടിപ്പ്: ഇന്റർപോൾ സഹായം, പിടികിട്ടാപ്പുള്ളിയെ വിദേശത്തുനിന്ന് പിടികൂടി നാടുകടത്തി, ഇന്ത്യയിൽ വിമാനമിറങ്ങിയതിന് പിന്നാലെ അറസ്റ്റ്
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി