കൊവിഡ്; പുതിയ 12876 കേസുൾ, 59 മരണം, ബം​ഗാളിൽ റോഡ് ഷോ നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Published : Apr 24, 2021, 01:23 PM IST
കൊവിഡ്; പുതിയ 12876 കേസുൾ, 59 മരണം, ബം​ഗാളിൽ റോഡ് ഷോ നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Synopsis

കൊൽക്കത്തയിൽ മാത്രം ഒരു ദിവസം കൊവിഡ് ബാധിച്ചത് 2830 പേർക്കാണ്. സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 10825 ആയി. 

കൊൽ‌ക്കത്ത: പശ്ചിമബം​ഗാളിൽ പുതിയ കൊവിഡ് രോ​ഗികളുടെ എണ്ണം 12876 ആയതോടെ റോഡ് ഷോകൾ നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. 59 പേരാണ് ഒറ്റ ദിവസം മരിച്ചത്. 713780 പേരാണ് ബം​ഗാളിൽ ഇപ്പോൾ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കൊൽക്കത്തയിൽ മാത്രം ഒരു ദിവസം കൊവിഡ് ബാധിച്ചത് 2830 പേർക്കാണ്. സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 10825 ആയി. 

ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് റാലികളും റോഡ് ഷോകളും നിരോധിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊവിഡ് പ്രോട്ടോകോൾ വേണ്ട വിധം പാലിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചിരുന്നു. 500 പേരിൽ കൂടുതൽ പേർ ഉൾപ്പെടുത്തി പൊതു യോ​ഗങ്ങൾ നടത്തുന്നതും സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്ന് കിണറ്റിലേക്ക് വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
സാമ്പത്തിക തട്ടിപ്പ് കേസ്: `താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ല', എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് നടി ശിൽപ ഷെട്ടി