
ചെന്നൈ : പിഎംകെ പ്രസിഡന്റായി അൻപുമണി രാമദോസിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. അൻപുമണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനം അംഗീകരിച്ച് കമ്മീഷണ കത്ത് നൽകി. 2026 ഓഗസ്റ്റ് വരെ അൻപുമണി പ്രസിഡന്റായി തുടരും. പാർട്ടിയുടെ 'മാങ്ങ ചിഹ്നം' അൻപുമണി അംഗീകരിക്കുന്ന സ്ഥാനാർഥികൾക്ക് തെരഞ്ഞെടപ്പിൽ അനുവദിക്കും. പിഎംകെയിൽ ബിജെപി അനുകൂല നിലപാടുള്ള വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം ലഭിച്ചുവെന്നതാണ് ശ്രദ്ധേയം. ബിജെപിക്കൊപ്പം പോകണമാണെന്ന നിലപാടിൽ അൻപുമണി നിൽക്കുമ്പോഴാണ് കമ്മീഷൻ നടപടി. പാർട്ടി സ്ഥാപക നേതാവ് രാമദോസ് ഡിഎംകെയ്ക്ക് ഒപ്പം സഖ്യം വേണമെന്ന നിലപാടിലാണ്. അൻപുമണി ബിജെപി സഖ്യമെന്നതിൽ ഉറച്ച് നിന്നതോടെ പിഎംകെയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനം അൻപുമണി വിഭാഗം പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam